1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2015

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15നും 21നും വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്തെന്‍ഡനിലുള്ള സെന്റ ഹില്‍ഡാസ് ദേവാലയത്തില്‍ ഏപ്രില്‍ 9,7,8 തിയതികളിലായി നടക്കുവാന്‍ പോകുന്ന യുവജന ധ്യാനത്തിനായി മാഞ്ചസ്റ്ററിലെ ജീസസ് യൂത്ത് അംഗങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. റവ. ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സിന്റെ ആധ്യാത്മിക നേതൃത്വത്തിലാണ് ജീസസ് യൂത്ത് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

യുവജനധ്യാനം നയിക്കുന്നത് ജീസസ് യൂത്ത് യുകെ ടീമംഗങ്ങളാണ്. ധ്യാനത്തിന്റെ വിജയത്തിനായും യുവതീ യുവാക്കള്‍ ക്രിസ്തുവില്‍ ജ്വലിച്ച് പുതുസൃഷ്ടിയായി മാറുവാനും വേണ്ടി യുകെയിലെമ്പാടും ജീസസ് യൂത്ത് ടീമംഗങ്ങള്‍ മധ്യസ്ഥ പ്രാര്‍ഥനകളും ഉപവാസ പ്രാര്‍ഥനകളും മറ്റും നടത്തിവരുന്നു. വീടുവീടാന്തരം കയറി യുവതീ യുവാക്കളെ ക്ഷണിച്ചുകൊണ്ടാണ് ടീമംഗങ്ങള്‍ ധ്യാനത്തിന്റെ വിജയത്തിനായി പരിശ്രമിക്കുന്നത്. താമസിച്ചുള്ള ധ്യാനമായതിനാല്‍ നിശ്ചിത എണ്ണം ആളുകളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

യുവജന ധ്യാനത്തിന്റെ വിജയത്തിനായി ഇന്നു മുതല്‍ ബുധന്‍ വരെ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വൈകിട്ട് ആറിന് ആരാധന ഉണ്ടായിരിക്കും. സാധിക്കുന്നവരെയെല്ലാം ആരാധനയില്‍ പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നു. മാഞ്ചസ്റ്ററിലും പരിസരങ്ങളിലുമുള്ള എല്ലാ യുവജനങ്ങളെയും ധ്യാനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. റോബിന്‍സണ്‍ മെല്‍ക്കിന്‍സ് അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിസ്റ്റര്‍ ആന്‍സില്‍ 07985416210
ജോബി 07930905919
സിബി 07886670128

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.