1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

മഴവില്‍ സംഗീത സായാഹ്‌നം 2015 ബോണ്‍മൗത്തില്‍

സംഗീത പ്രേമികളുടെ മനസ്സില്‍ കുളിര്‍ മഴ പെയ്യിച്ച മഴവില്‍ സംഗീത സായാഹ്‌നം വീണ്ടും 2015 ജൂണ്‍ 13 ന് ശനിയാഴ്ച ബോണ്‍മൗത്തില്‍. യുകെയിലെ പ്രമുഖ ഗായകര്‍ക്കൊപ്പം വിവിധ കലാകാരന്മാരുടെ നൃത്തപരിപാടികളും ഉണ്ടായിരിക്കും.

ഇരവിപേരൂര്‍ സംഗമം ജൂണ്‍ 27, 28 തീയതികളില്‍

സോമര്‍സെറ്റ് യുകെയിലുളള ഇരവിപേരൂര്‍ നിവാസികളുടെ പ്രഥമ സംഗമം ജൂണ്‍ 27, 28 തീയതികളില്‍ സോമര്‍സെറ്റിലെ ബാര്‍ട്ടണ്‍ ക്യാംപില്‍ നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. യുകെയിലുളള എല്ലാ കുടുംബങ്ങള്‍ക്കും പങ്കെടുക്കുന്നതിനുളള സൗകര്യം കണക്കിലെടുത്താണ് സോമര്‍സെറ്റില്‍ തന്നെ ആദ്യ സംഗമവേദിയായി തിരഞ്ഞെടുത്തത്.

ലണ്ടന്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി

ലണ്ടന്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി

കവന്ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനായി കവന്‍ട്രി ഒരുങ്ങി

സിഎംഎസ്‌സിയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കവന്‍ട്രിയില്‍വെച്ച് ഏപ്രില്‍ 19ന് ആണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന 40 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ എട്ടു സ്ഥാനക്കാര്‍ക്കായി 1204 പൗണ്ട് സമ്മാനമായി നല്‍കുന്നുണ്ട്.

സൗദി രാജാവിന്റെ ചെറുമകന്‍ യെമനില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍

സൗദി രാജാവിന്റെ ചെറുമകന്‍ യെമനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് സീനിയര്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാളെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു.

സിറിയന്‍ കലാപങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് 220,000 പേര്‍ക്ക്

ബാഷര്‍ അല്‍ അസദിനെതിരെയുള്ള പ്രതിഷേധവുമായി തുടങ്ങിയ സിറിയയിലെ ആഭ്യന്തര കലാപങ്ങളില്‍ ഇതുവരെ 220,000 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇതുവരെയായിട്ടും അറുതിയില്ല.

യെമനിലെ യുഎന്‍ സംഘത്തലവന്‍ രാജിവെച്ചു; സമാധാനത്തിനായുള്ള യുഎന്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് വിമര്‍ശനം

യെമനിലെ യുന്‍ സംഘത്തലവന്‍ ജെമാല്‍ ബെനോമാള്‍ രാജിവെച്ചു. ഹൂത്തികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെയും ആഭ്യന്തരകലാപത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ യുഎന്‍ പരാജയപ്പെട്ടെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ജമാല്‍ ബെനോമാറിന്റെ രാജി. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.

സൈനാ നെഹ്‌വാളിന് വീണ്ടും ബാഡ്മിന്റണില്‍ ഒന്നാം റാങ്ക്

ഇന്ത്യന്‍ ഷട്ട്‌ലര്‍ സൈന നെഹ്‌വാള്‍ വീണ്ടും ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമത്. ചൈനയുടെ ലീ സ്യൂറെയ്ക്ക് പോയിന്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് സൈന വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. ഏറ്റവും ഒടുവിലായി ബാഡ്മിന്റ്ണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ സൈന നെഹ്‌വാള്‍ ഒന്നാമതും ചൈനയുടെ ലീ സ്യൂറെ മൂന്നാമതുമാണ്.

ക്യാനില്‍ സെല്‍ഫി നിയന്ത്രിക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍

ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ റെഡ് കാര്‍പ്പറ്റ് സെല്‍ഫികളുടെ എണ്ണം കുറയ്ക്കണമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ തിയേറി ഫ്രിമൊക്‌സ്. 'സെല്‍ഫിയെ നിരോധിക്കണമെന്ന് അല്ല ഞാന്‍ പറയുന്നത്. മറിച്ച് സെല്‍ഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ്.

എയ്‌ഞ്ചെലാ മെര്‍ക്കല്‍ നരേന്ദ്ര മോഡിയെ അപമാനിച്ചെന്ന് സോഷ്യല്‍ മീഡിയാ പ്രചാരണം

യൂറോപ്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്‌ഞ്ചെലാ മെര്‍ക്കല്‍ അപമാനിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെച്ച് ഹസ്തദാനത്തിനായി മോഡി കൈ നീട്ടിയപ്പോള്‍ മെര്‍ക്കല്‍ അത് നിരസിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. എന്നാല്‍, തികച്ചും അതിശയോക്തി കലര്‍ന്ന പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ഒറ്റ ഗൂഗിള്‍ സെര്‍ച്ചില്‍ തന്നെ മനസ്സിലാകും.