ഇന്ത്യന്‍ ഷട്ട്‌ലര്‍ സൈന നെഹ്‌വാള്‍ വീണ്ടും ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാമത്. ചൈനയുടെ ലീ സ്യൂറെയ്ക്ക് പോയിന്റുകള്‍ നഷ്ടപ്പെട്ടതോടെയാണ് സൈന വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയത്. ഏറ്റവും ഒടുവിലായി ബാഡ്മിന്റ്ണ്‍ വേള്‍ഡ് ഫെഡറേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ സൈന നെഹ്‌വാള്‍ ഒന്നാമതും ചൈനയുടെ ലീ സ്യൂറെ മൂന്നാമതുമാണ്.
നേരത്ത് ഇന്ത്യാ ഓപ്പണ്‍ ഗ്രാന്‍ പ്രീ മത്സരത്തില്‍ സ്വര്‍ണം നേടിയതിനെ തുടര്‍ന്ന് ഒന്നാം റാങ്കിംഗിലേക്ക് കുതിച്ച സൈന മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമിഫൈനലില്‍ പരാജയപ്പെട്ടതോടെ റാങ്കിംഗില്‍നിന്ന് താഴേക്ക് പോകുകയായിരുന്നു.
കഴിഞ്ഞ ആഴ്ച്ച നടന്ന സിംഗപ്പൂര്‍ ഓപ്പണ്‍ സീരിസ് ടൂര്‍ണമെന്റില്‍ സൈന പങ്കെടുത്തില്ല. എങ്കിലും റാങ്കിംഗില്‍ മേല്‍ക്കൈ ലഭിച്ചു. ലീ സ്യൂറോയും ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.
അതിനിടെ ഇന്ത്യയുടെ തന്നെ താരമായ പി.വി. സിന്ധു ആദ്യ പത്തില്‍നിന്ന് പുറത്തായി. 12ാം റാങ്കിലാണ് ഇത്തവണ സിന്ധു. പുരുഷന്മാരുടെ വിഭാഗത്തില്‍ കെ. ശ്രീകാന്ത് നാലാം സ്ഥാനം നിലനിര്‍ത്തി. അതേസമയം കശ്യപ് 14ാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. സിംഗപ്പൂര്‍ ഓപ്പണിലെ തോല്‍വിയാണ് കശ്യപിന് തിരിച്ചടിയായത്.
ലോക റാങ്കിംഗിലെ ആദ്യ പത്തിലുള്ള നാലു പേര്‍ ചൈനക്കാരാണ്. 3,4,8,9 സ്ഥാനങ്ങളിലാണ് ചൈനക്കാര്‍ ഇടംനേടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല