1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

US ൽ കാർ പാലത്തിൽനിന്ന് തെറിച്ചുവീണ് മരത്തിലിടിച്ചു; ഇന്ത്യക്കാരായ 3 സ്ത്രീകൾക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ: യുഎസിലെ സൗത്ത് കരോലിനയിലെ ഗ്രീന്‍വില്ലെ കൗണ്ടിയിലുണ്ടാ കാറപകടത്തില്‍ ഗുജറാത്ത് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍നിന്നുള്ള രേഖാബന്‍ പട്ടേല്‍, സംഗീതബന്‍ പട്ടേല്‍, മനിഷാബന്‍ പട്ടേല്‍ എന്നിവരാണ് മരിച്ചത്. അതിവേഗത്തിലെത്തിയ കാര്‍ റോഡില്‍നിന്ന് തെന്നിമാറി പാലത്തിന് മുകളില്‍നിന്ന് തെറിച്ച് മരത്തിലിടിച്ച് നിന്നു. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലുപേര്‍ സഞ്ചരിച്ച എസ്.യു.വിയാണ് …

2024 ലണ്ടൻ TCS മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേടി മൽപ്പാൻ സഹോദരിമാർ

ജിയോ ജോസഫ്: 2024ലെ ലണ്ടൻ ടി സി എസ്‌ മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്തമാക്കിയ സഹോദരിമാരായ ആൻ മേരി മൽപ്പാനും, ക്രിസ്റ്റൽ മേരി മൽപ്പാനും. ആയിരങ്ങൾ പങ്കെടുത്ത ഈ വർഷത്തെ ലണ്ടൻ മിനി മാരാത്തോണിലെ മലയാളികളായ മിന്നും താരങ്ങളാണ് ഈ സഹോദരിമാർ. സ്പോർട്സിൽ തല്പരരായ ഇവരുടെ തുടർച്ചയായ മൂന്നാമത്തെ മാരാത്തോൺ ആണിത്. …

കഴിഞ്ഞ വർഷം നാലിൽ മൂന്ന് NHS ജീവനക്കാരും കടന്നുപോയത് കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ! ഞെട്ടിക്കുന്ന സർവേ ഫലം

സ്വന്തം ലേഖകൻ: എന്‍ എച്ച് എസ് ചാരിറ്റികള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത്. നാലില്‍ മൂന്ന് ജീവനക്കാരും (76 ശതമാനം) കഴിഞ്ഞ വര്‍ഷം മാനസികാസ്വാസ്ഥ്യം അനുഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അത് മാത്രമല്ല ആശങ്കയുയര്‍ത്തുന്ന കാര്യം, പകുതിയിലധികം പേര്‍ (52 ശതമാനം) കഠിനമായ ഉത്കണ്ഠ അനുഭവിച്ചിരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി. ഏതാണ്ട് സമാനമായ തോതില്‍ (51 …

പകുതിയോളം NHS ജീവനക്കാർ ക്കും ജോലി മടുക്കുന്നതായി സർവേ; മറ്റ് ജോലികൾ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ: എന്‍എച്ച്എസിലെ പകുതിയോളം ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടുന്നതായി പഠന റിപ്പോര്‍ട്ട്. ബാത്ത് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്. കോവിഡ് പ്രതിസന്ധി മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന 2020 മുതല്‍, എന്‍ എച്ച് എസിന്റെ, ജീവനക്കാരെ സ്ഥാപനത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതിനുള്ള കഴിവ് ഈ പഠനം നടത്തിയവര്‍ വിശകലനം ചെയ്ത് വരികയായിരുന്നു. ഇതില്‍ ഏറ്റവും പുതിയ …

യുകെയിൽ കത്തിയാക്രമണ ങ്ങൾ വർധിക്കുന്നു; ജീവൻ രക്ഷിക്കാൻ 4 മാർഗനിർദേശങ്ങളുമായി NHS

സ്വന്തം ലേഖകൻ: യുകെയിൽ കത്തിയാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 4 ജീവൻരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി NHS. NHS പറയുന്നത്, ലളിതമായ നാല് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം എന്നാണ്. ആദ്യം വേണ്ടത് സംഭവം നടന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ്. നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വീണ്ടും കൂടുതല്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. നിങ്ങള്‍ സ്വയം അപകടത്തിലേക്ക് ചാടിലെന്ന് ഉറപ്പാക്കിയതിന് ശേഷം …

തൊഴിൽ അന്വേഷകർക്കിട യിൽ NHS ൻ്റെ തിളക്കം മങ്ങുന്നുവോ? തിരിച്ചടിയായി സർവേ ഫലങ്ങൾ

സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ഗവേഷകര്‍ നടത്തിയ സർവേയില്‍ തെളിഞ്ഞത് നിലവില്‍ എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ 26 ശതമാനം പേര്‍ മാത്രമെ മറ്റുള്ളവരോട് എന്‍ എച്ച് എസ്സില്‍ ജോലിചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയുള്ളു എന്നാണ്. നാള്‍ക്കുനാള്‍ ജോലിഭാരം വര്‍ദ്ധിച്ചു വരുന്നതും, താരതമ്യേന കുറഞ്ഞ വേതനവുമാണത്രെ ഇതിന് പ്രധാന കാരണം. നഴ്സുമാര്‍ക്കിടയില്‍ ശക്തിപ്രാപിച്ചു …

RCN ഇടപെടൽ ഫലം കണ്ടു; NHS നഴ്സുമാരുടെ ശമ്പളഘ ടനയിൽ അഴിച്ചുപണിയ്ക്ക് സാധ്യത തെളിയുന്നു

സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടു. നഴ്സിംഗ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. നഴ്സിംഗ് മേഖലയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ …

NHS പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളിൽ വര്‍ധന വരുന്നു; ഒറ്റത്തവണയുള്ള പ്രിസ്‌ക്രിപ്ഷന് 3% കൂടും

സ്വന്തം ലേഖകൻ: ലിവിംഗ് കോസ്റ്റ് പ്രതിസന്ധിക്കിടെ കൂനിന്മേല്‍ കുരു എന്നവിധം എന്‍ എച്ച് എസ്സ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകളും വര്‍ദ്ധിക്കുന്നു. മെയ് മാസം മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. നിരവധി രോഗികള്‍ക്ക് ഒരു മോശം വാര്‍ത്ത എന്നാണ് ഈ വര്‍ദ്ധനവിനെ കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ വിശേഷിപ്പിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു നില്‍ക്കുന്ന …

യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ISA) എടുക്കാം

സ്വന്തം ലേഖകൻ: യുകെയിലെ 18നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാന്‍ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്. 50 വയസാകുന്നത് വരെ ഓരോ വര്‍ഷവും 4,000 പൗണ്ട് വരെ നിക്ഷേപിക്കാം. 40 വയസ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ഐഎസ്എയിലേക്ക് ആദ്യ പേയ്‌മെന്റ് …

അര്‍ധനഗ്നരായി ഭയന്നുവിറച്ച് കപ്പലിലെ ഇന്ത്യന്‍ ക്രൂ; വംശീയ അധിക്ഷേപവുമായി US കാര്‍ട്ടൂണ്‍; പ്രതിഷേധം

സ്വന്തം ലേഖകൻ: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ കപ്പല്‍ ജീവനക്കാരായ ഇന്ത്യക്കാരെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍. യുഎസ് ആസ്ഥാനമായ വെബ് കോമിക്-ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സാണ് രൂക്ഷവിമര്‍ശനത്തിന് വഴിവെച്ച കാര്‍ട്ടൂണിന്റെ സ്രഷ്ടാക്കള്‍. വംശീയ അധിക്ഷേപത്തിലൂന്നിയതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. കപ്പല്‍ പാലത്തില്‍ ഇടിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അര്‍ധനഗ്നരായി, ലങ്കോട്ടി മാത്രം …