1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയില്‍

സ്വന്തം ലേഖകന്‍: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഐഎഎസുകാരന്‍ പിടിയിലായി. പൂനെ ശിവാജി നഗറില്‍ താമസിക്കുന്ന മഹാരാഷ്ട്ര കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലായ എംഎച്ച് സാവന്താണ് അറസ്റ്റിലായത്. ഹിന്‍ഗേന്‍ ഖുര്‍ദിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് അമ്പത്തെട്ടുകാരനായ സാവന്ത് ലൈംഗികമായി ചൂഷണം ചെയ്തത്. സ്‌കൂളിനു സമീപമുള്ള ഭാര്യാ പിതാവിന്റെ ഫ്‌ലാറ്റില്‍ നിത്യ …

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഡെന്മാര്‍ക്ക്

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഡെന്മാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 20 ലോക സന്തോഷ ദിവസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായണ് ഡെന്മാര്‍ക്കിനെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമായി പ്രഖ്യാപിച്ചത്. ലോക സന്തോഷ ദിവസത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ പുറത്തിറിക്കിയ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണ് പ്രഖ്യാപനം. സന്തോഷ പട്ടികയിലെ ഭൂരിപക്ഷം രാജ്യങ്ങളും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്. നോര്‍വെയാണ് ഡെന്മാര്‍ക്കിനു തൊട്ടു …

ബംഗാള്‍ കൂട്ടമാനഭംഗം, കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍: ബംഗാളിലെ റാണാഘട്ടില്‍ മോഷ്ടാക്കളുടെ കൂട്ടമാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. കന്യാസ്ത്രീയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്ന് റാണാഘട്ട് സബ് ഡിവിഷണല്‍ ആശുപത്രി സൂപ്രണ്ട് എഎന്‍ മൊണ്ടാല്‍ അറിയിച്ചു. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ അവരെ കോണ്‍വന്റ് അധികൃതര്‍ കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് 64 …

നൈജീരിയയില്‍ ബൊക്കോ ഹറാമിന്റെ കൂട്ട ശവക്കല്ലറ കണ്ടെത്തി, 70 ല്‍ അധികം ശരീരങ്ങള്‍

സ്വന്തം ലേഖകന്‍: സൈന്യവും തീവ്രവാദികളായ ബൊക്കോ ഹറാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന നൈജീരിയയില്‍ കൂട്ട ശവക്കല്ലറ കണ്ടെത്തി. ബൊക്കോ ഹറാം കൈവശം വച്ചിരുന്നതും ഈയടുത്ത് സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്ത ഡമാസക് പട്ടണത്തിലാണ് കൂട്ട ശവക്കല്ലറ കണ്ടെത്തിയത്. എഴുപതോളം ശവശരീരങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. പട്ടണത്തിലെ …

യുക്മ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സ്റ്റേജില്‍ അണിനിരക്കുന്നത് അമ്പതില്‍ അധികം പ്രതിഭാ ശാലികള്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കൂന്നൂ. ഇരുപതോളംപ്രോഗ്രാമുകളില്‍ അമ്പതിലധികം കലാകാരന്മാരും കലാകാരികളും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ സ്റ്റേജില്‍ അവതരിപ്പിക്കൂം.

ഓ ഐ സി സി യുകെ യുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഞായറാഴ്ച ക്രോയ്‌ടോണില്‍,പ്രവര്‍ത്തകര്‍ ആവേശത്തില്‍…

ഓവര്‌സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്ഗ്രസ്സിന്റെ(യു.കെ) പ്രവര്ത്തക കണ്‍വന്‍ഷന്‍ വരുന്ന ഞായറാഴ്ച ക്രോയ്‌ടോണില്‍ വച്ച് നടക്കും.വൈകിട്ട് 6 മണിക്ക് ഇന്ദിരാ ഭവനില്‍ വച്ച് നടക്കുന്ന കണ്‍വന്ഷനില്‍ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷ്യം വഹിക്കും

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മലബാര്‍ ഭദ്രാസന അധിപന് യുകെയിലേക്ക് സ്വാഗതം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന പോര്‍ട്ട്മൗത്ത് സെന്റ് ജോര്‍ജസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ കഷ്ടാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്ന അഭി. ഡോ. സക്കറിയാസ് മാറ തെയോഫിലോസ് തിരുമേനിക്ക് നാളെ ഉച്ചയ്ക്ക് 1.30ന് ഹീത്ത്ത്രൂ വിമാനത്താവളത്തില്‍ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

3മത് ബാസില്‍ഡന്‍ കണ്‍വെന്‍ഷന്‍മാര്‍ച്ച് 28 നു

മലങ്കര ഓര്‍ത്തഡോക്‌സ സഭയുടെ യുകെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ കീഴിലുള്ള സൗത്തെന്‍ഡ് സെന്റ് ഗ്രിഗോറിയോസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെയും വ്രതശുദ്ധിയുടെയും അനുഗ്രഹത്തിന്റെ ദിവ്യ ദിനങ്ങളിലൂടെ കടന്നുപോകുന്ന ഈ അവസരത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ഓര്‍മപുതുക്കുന്ന ഈ ദിവസങ്ങള്‍ നമ്മുടെ ജീവിതത്തിലും രൂപാന്തരത്തിന്റെ അനുഭവം ഉണ്ടാക്കുവാനുള്ള പ്രാര്‍ത്ഥനയോടുകൂടി മലങ്കര ഓര്‍ത്തഡോക്‌സ സഭടെ കോട്ടയം ഭദ്രാസനത്തിലെ പ്രമുഘ ദേവാലയമായ കോട്ടയം ഓര്‍ത്തഡോക്ള്‍സ്‌ചെറിയ പള്ളി സ ഹ വികാരി യും സുവിശേഷ പ്രസംഗകനുംമായ വെരി റവ. തോമസ് ജോര്‍ജ് ധ്യാനം നയിക്കുന്നു .

മാഞ്ചസ്റ്ററില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം നാളെ മുതല്‍

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നയിക്കുന്ന ധ്യാനം നാളെ മുതല്‍ രണ്ടു ദിവസങ്ങളിലായി മാഞ്ചസ്റ്ററില്‍ നടക്കും. പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെയുമാണ് ധ്യാനം നടക്കുക.

ബോള്‍ട്ടണില്‍ നാലുപറ അച്ചന്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്നു മുതല്‍ തുടക്കമാകും

വിഖ്യാത വചന പ്രഘോഷകനും ധ്യാനഗുരുവുമായ റവ. ഡോ. ജേക്കബ് നാലുപറ നയിക്കുന്ന ത്രിദിന ധ്യാനത്തിന് ഇന്ന് ബോള്‍ട്ടണില്‍ തുടക്കമാകും. ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെയും ഞായറാഴ്ച രാവിലെ 10.45 മുതല്‍ വൈകിട്ട് നാലുവരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.