1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

വിശുദ്ധ ഖുറാന്‍ തീയിട്ടെന്ന് ആരോപണം, മാനസിക രോഗിയായ യുവതിയെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു

സ്വന്തം ലേഖകന്‍: വിശുദ്ധ ഖുറാന് തീയിട്ടെന്ന് ആരോപിച്ചു മാനസിക രോഗിയായ യുവതിയെ ജനക്കൂട്ടം തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. കാബൂളിലാണ് മതഭ്രാന്തരുടെ ഞെട്ടിക്കുന്ന അഴിഞ്ഞാട്ടം നടന്നത്. മൂപ്പത്തി രണ്ടുകാരിയായ ഫര്‍ക്കുദ എന്ന യുവതിയാണ് ഒരു സംഘം മതഭ്രാന്തന്മാരുടെ ക്രൂരതക്ക് ഇരയായത്. ഫര്‍ക്കുദ ഷദോ ഷംഷീറാ പള്ളിയില്‍ വച്ച് ഖുറാന്‍ കത്തിച്ചു എന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് ഇളകിയ ആള്‍ക്കൂട്ടം …

ഓസ്‌ട്രേലിയയുടെ 22ാമത്തെ പ്രധാനമന്ത്രിയായിരുന്ന മാല്‍കം ഫ്രാസര്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍കം ഫ്രാസര്‍ (84) അന്തരിച്ചു. 1975 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഫ്രാസര്‍ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ഭരണഘടനാ പതിസന്ധി നേരിട്ട സമയത്താണ് ഫ്രാസര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുന്ന് തവണ ഫ്രാസര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

ദൈവവിശ്വാസികള്‍ അല്ലാത്തവര്‍ കല്യാണം കഴിക്കരുതെന്ന് ഒക്ലോഹോമ സ്റ്റേറ്റ് കൗണ്‍സില്‍

സ്വന്തം ലേഖകന്‍: ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇനിമുതല്‍ ഒക്ലോഹോമയില്‍ കല്യാണം കഴിക്കാന്‍ ബുദ്ധുമുട്ടാകും. വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള ചുമല്ലയില്‍ നിന്ന് ഭരണകൂടം പൂര്‍ണമായും പിന്മാറിയതോടെയാണിത്. പുതിയ നിയമ പ്രകാരം ഇനിമുതല്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ താന്‍ ദൈവവിശ്വാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഭാ പുരോഹിതനില്‍ നിന്ന് വാങ്ങി ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 10 ന് അവതരിപ്പിച്ച ബില്ല കഴിഞ്ഞയാഴ്ച ഓക്ലോഹോമ …

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്ക്, അതും എഴുത്തുകാരന്റെ കൈയ്യൊപ്പോടെ

സ്വന്തം ലേഖകന്‍: ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട പുസ്തകം വില്‍പ്പനക്കെത്തുന്നു. എതും കുപ്രസിദ്ധനായ അതിന്റെ എഴുത്തുകാരന്റെ അപൂര്‍വമായ കൈയ്യൊപ്പോടെ. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒരു അപൂര്‍വ പ്രതിയാണ് ലേലം വിളിക്കായി എത്തിയിരിക്കുന്നത്. ലോസ് ആല്‍ഞ്ചല്‍സിലെ സാന്‍ഡേര്‍സ് ഓക്ഷന്‍ ഹൗസാണ് ഈ അപൂര്‍വ പതിപ്പ് ലേലത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 26 നാണ് ലേലം നടക്കുക. 35,000 …

ബോളിവുഡ് നടിമാരെ നഗ്‌നരാക്കി ഓഡിഷന്‍, ചിത്രങ്ങള്‍ വൈറലാകുന്നു

സ്വന്തം ലേഖകന്‍: ബോളിവുഡ് എന്നും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് പ്രലോഭനമായിരുന്നു. ബോളിവുഡ് താരറാണി പട്ടം സ്വപ്നം കാണാത്ത നടിമാരും കുറവ്. മികച്ച വേഷങ്ങള്‍ കൈക്കലാക്കാനായി കടുത്ത മത്സരമാണ് ബോളിവുഡില്‍ എന്നത് പരസ്യമായ രഹസ്യമാണ്. ചിത്രങ്ങളിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട അണിയറക്കഥകളും ധാരാളം. അക്കൂട്ടത്തിലെ ഞെട്ടിക്കുന്ന ഒരു അധ്യായമായി മാറുകയാണ് എആര്‍ കര്‍ദാര്‍ എന്ന ബോളിവുഡ് സംവിധായകന്‍ തന്റെ …

നഴ്‌സിംഗ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോകരാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷ

സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ നിയമനം ഒഡെപെക്, നോര്‍ക്ക റൂട്ട്‌സ് എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക രാജ്യങ്ങള്‍ അംഗീകരിക്കുമെന്നു പ്രതീക്ഷ. നിയമം പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ 30 മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയൂ. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനം തീരുമാനിക്കാനുള്ള അധികാരം അതാതു രാജ്യത്തിനാണ്. …

കരിപ്പൂരില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് മാറ്റി

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസുകള്‍ നെടുമ്പാശ്ശേരിയിലേക്കു മാറ്റി. കരിപ്പൂരില്‍ റണ്‍വേ പുതുക്കി പണിയുന്നതിന്റെ ഭാഗമായി മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവക്കുമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാന പ്രകാരമാണ് സര്‍വീസുകള്‍ മാറ്റിയത്. രണ്ടാഴ്ച മുമ്പു തന്നെ സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് വിമാന ടിക്കറ്റ് …

റൂബലിന്റെ ചീത്ത വിളിക്ക് കോലിയുടെ മറുപടി സൂപ്പര്‍ കൂള്‍

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ താരം വിരാട് കോലിയോട് കോര്‍ക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ക്രിക്കറ്റ് ലോകത്തിലെ പരസ്യമായ രഹസ്യമാണ്. ചൂടനായ കോലിയുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടി വരുമെന്ന് മാത്രമല്ല ചിലപ്പോള്‍ രണ്ടെണ്ണം കിട്ടിയെന്നും വരും. കളിക്കളത്തിലായാലും പുറത്തായാലും ഉരുളക്കുപ്പേരിയാണ് കോലിയുടെ രീതി. എതിരാളികളോടായാലും കാണികളോടായാലും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ പ്രതികരണം എന്നും മാധ്യമങ്ങളുടെ പ്രിയപ്പെട്ട വാര്‍ത്തയാണ്. ഈ ലോകകപ്പില്‍ …

ടുണീഷ്യന്‍ ആക്രമണം; ഐഎസ്‌ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തു

ടുണീഷ്യയില്‍ ദേശീയ മ്യൂസിയത്തില്‍ 27 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഭീകര സംഘടന ഏറ്റെടുത്തു.

കൂലിപ്പണിക്ക് പോയ ബംഗാളിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മലയാളി യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഇല നക്കുന്നവന്റ്‌റെ ചിറിനക്കുക എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ എന്നാല്‍ തിരുവല്ലാക്കു സമീപം നാല് മലയാളി ചെറുപ്പക്കാര്‍ അക്ഷരാര്‍ഥത്തില്‍ ചെയ്തത് അത് തന്നെ യായിരുന്നു.ജീവിക്കാന്‍ ഒരു നിവൃത്തിയും ഇല്ലാതെ ബംഗാളില്‍ നിന്നും കേരളത്തില്‍ കൂലിപ്പണിക്ക് എത്തിയ ഒരു പാവപ്പെട്ട ബംഗാളി യുവാവിനെ കവര്‍ച്ച ചെയ്ത നാല് മലയാളി യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ എല്പ്പിക്കുകയാണ് ഉണ്ടായത്. …