1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി, 8.80 കോടി അംഗങ്ങള്‍

സ്വന്തം ലേഖകന്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടത്തിവെട്ടി ബിജെപി ലോകത്തിലെ ഏറ്റവും അംഗസംഖ്യയുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന് പദവി സ്വന്തമാക്കി. 8.80 കോടി അംഗങ്ങളുടെ ബലത്തിലാണ് ബിജെപി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ (സിപിസി) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാത്. 8.60 കോടി അംഗങ്ങളാണ് സിപിസിക്കുള്ളത്. മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതല്‍ തുടങ്ങിയ …

ദക്ഷിണ പസഫിക് സമുദ്ര മേഖലയില്‍ കടുത്ത ഭൂകമ്പം, സുനാമി മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍: ദക്ഷിണ പസഫിക് സമുദ്രത്തിലെ പാപുവ ന്യൂഗിനിയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയിലെ തീരപ്രദേശങ്ങളില്‍ സൂനാമി ഭീഷണി. ഇതേ തുടര്‍ന്ന് പസഫിക്കിന്റെ വടക്ക് റഷ്യ വരെയുള്ള രാജ്യങ്ങളുടെ തീരപ്രദേശങ്ങളില്‍ അധികൃതര്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പാപുവ ന്യൂഗിനിയിലെ കൊകോപോ പട്ടണത്തിന് 50 കിലോമീറ്റര്‍ …

ഇമിഗ്രേഷന്‍ ക്ലിയറന്‍സ്, നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുത്ത നഴ്‌സുമാരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും

സ്വന്തം ലേഖകന്‍: ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ നിലവില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ കുവൈത്ത് യാത്ര മുടങ്ങിയേക്കും. ഏപ്രില്‍ 30 നു ശേഷം നഴ്‌സിംഗ് ജോലിക്ക് വിദേശത്തു പോകാന്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് അത്. കൊച്ചിയിലും ബങ്കളുരുവിലുമായി നടക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്ക് തയ്യാറാകുമ്പോഴേക്കും ഏപ്രില്‍ 30 …

കാശ്മീരില്‍ ഝലം നദി കര കവിഞ്ഞു, അതി ജാഗ്രതാ നിര്‍ദേശം

സ്വന്തം ലേഖകന്‍: ജമ്മു കാശ്മീരില്‍ ഝലം നദി കര കവിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ 24 മണിക്കൂറായി മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. ജലനിരപ്പ് അപകടമാം വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് 44 കെട്ടിടങ്ങള്‍ ഒലിച്ചു പോയതായി പൊലീസ് അറിയിച്ചു. പതിനെട്ടു വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മദ്ധ്യ കാശ്മീരിലെ ബഡ്ഗം …

മുലായം സിംഗ് യാദവിന്റെ പേരില്‍ ക്ഷേത്രം, യുപി മന്ത്രി അസം ഖാനെതിരെ ഫത്‌വ

സ്വന്തം ലേഖകന്‍: ഇസ്ലാം മതവിശ്വാസികള്‍ ഹിന്ദു ക്ഷേത്രം പണിയുന്നത് അനിസ്ലാമികവും ശരീയത്ത് വിരുദ്ധവുമാണെന്ന് വ്യക്തമാക്കി പ്രമുഖ ഇസ്ലാം സ്ഥാപനമായ ബറേല്‍വി സെക്ട് ഫത്‌വ പുറപ്പെടുവിച്ചു. സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവിന് വേണ്ടി യുപി മന്ത്രി മൊഹ്ദ് അസം ഖാന്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഫത്‌വയിലേക്ക് വഴി തെളിച്ചത്. ക്ഷേത്രം പണിയുമെന്ന …

അറബ് രാജ്യങ്ങള്‍ പൊതു സൈന്യം രൂപീകരിക്കുന്നു, ലോകത്തിലെ വന്‍ശക്തിയാകാന്‍ നീക്കം

സ്വന്തം ലേഖകന്‍: അറബ് മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന അസ്വാരസ്യങ്ങള്‍ നേരിടാന്‍ പൊതുസൈന്യം രൂപീകരിക്കുന്ന കാര്യത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയായെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി അറിയിച്ചു. ഈജിപ്തില്‍ രണ്ടു ദിവസത്തെ അറബ് ഉച്ചകോടിക്ക് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലോകത്തിനെതിരെ വര്‍ദ്ധിച്ചു വരുന്ന വെല്ലുവിളികള്‍ നേരിടാനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പുതിയ ഏകീകൃത …

അബര്‍ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ആഘോഷിച്ചു

അബര്‍ഡീന് സെന്റ് ജോര്ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓശന പെരുന്നാള്‍ ആഘോഷിച്ചു

ഗുരു ദര്‍ശനം ഇനി ഉത്തരേന്ത്യയിലും

ഡല്‍ഹി എസ്.എന്‍.ഡി.പി. യുണിയന്റെ ഏറെ നാളത്തെ ശ്രഫലമായി രോഹിണിയില്‍ നിര്‍മ്മിച്ച ആസ്ഥാനമന്ദിരവും ക്ഷേത്ര സമുച്ചയവും ഇന്ന് (29.04.2015) നാലര മണിയോടെ സര്‍പ്പിച്ചു

ഇന്ത്യന്‍ ഓപ്പണ്‍ സൈനയ്ക്കും ശ്രീകാന്തിനും കിരീടം; ഇത്തവണ കിരീട ജേതാക്കള്‍ ഇന്ത്യക്കാര്‍

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളിനും പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിനും കിരീടം. തായ്‌ലണ്ട് താരം റാച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്.

ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഡന്‍കന്‍ സ്മിത്ത്

>കണ്‍സര്‍വേറ്റീവ്‌സ് പൊതുതെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ ബെനഫിറ്റ്‌സ് കട്ട് പ്രഖ്യാപിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇയാന്‍ ഡന്‍കന്‍ സ്മിത്ത്. ബിബിസിയു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.