1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

സിംഗപ്പൂര്‍ രാഷ്ട്രപിതാവ് ലീ ക്വാന്‍ യൂ അന്തരിച്ചു

സ്വന്തം ലേഖകന്‍: ആധുനിക സിംഗപ്പൂരിന്റെ പിതാവും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ലീ ക്വാന്‍ യൂ അന്തരിച്ചു. 91 വയസായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലീ. ഇന്നു പുലര്‍ച്ചെ 3.18 നായിരുന്നു മരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലീയുടെ സംസ്‌കാരം 29 നു നടക്കും. സിംഗപ്പൂര്‍ സര്‍ക്കാര്‍ രാജവ്യാപകമായി …

ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ പഴി പറച്ചില്‍

ഇന്ത്യ-- ഓസ്‌ട്രേലിയ സെമി പോരാട്ടത്തിന് മുന്‍പേ പിച്ചിന്റെ പേരില്‍ വാക്ക് പോര്. ഇന്ത്യക്ക് അനുകൂലമായ പിച്ചാണ് സിസ്‌നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ഓസീസ് താരങ്ങളുടെ ആരോപണം. പിച്ചിലെ പുല്ല് ഓരോദിവസവും കുറയ്ക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് ഓസീസ് താരങ്ങള്‍ പറയുന്നത്.

ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ കാമുകിയേയും മൂന്നു മക്കളേയും തടവുകാരന്‍ ക്രൂരമായി കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍: ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ കാമുകിയേയും മൂന്നു മക്കളെയും തടവുകാരന്‍ കൊലപ്പെടുത്തി. മെക്‌സിക്കന്‍ ജയിലില്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനു ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഡൊമിങ്ങോ വിയ്യയാണ് കൂട്ടക്കൊല നടത്തിയത്. പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ഗ്വാദലജാറയ്ക്കു സമീപം പ്യൂവെന്റ് ഗ്രാന്‍ഡെ ജയിലില്‍ കഴിയുന്ന വിയ്യയെ കാണാന്‍ എത്തിയതായിരുന്നു കാമുകി ഇസേലയും ഇവരുടെ ദത്തുപുത്രി …

ആധുനിക സിംഗപ്പൂരിന്റെ ശില്പി ലീ ക്വാന്‍ യു അന്തരിച്ചു

ആധുനിക സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാന്‍ യു (91) അന്തരിച്ചു. ന്യുമോണിയ ബാധയെത്തുടര്‍ന്ന് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അന്ത്യം. ആധുനിക സിംഗപ്പുരിന്റെ ശില്‍പ്പി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത്തെ നിലയിലെത്തിച്ചത് ക്വാന്‍ യുവിന്റെ ഭരണ നൈപുണ്യം കൊണ്ടാണ്.

മുന്‍ അനോറെക്‌സിയ രോഗിയായ യുവതി രോഗകാലത്തെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു

സ്വന്തം ലേഖകന്‍: മുന്‍ അനോറെക്‌സിയ രോഗിയായിരുന്ന യുവതി രോഗകാലത്തെ തന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു. രോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നു പത്തൊമ്പതുകാരിയായ ബെത്ത് കോവന്‍ അറിയിച്ചു. വിശപ്പ് തീര്‍ത്തും ഇല്ലാതാകുന്ന രോഗാവസ്ഥയാണ് അനോറെക്‌സിയ. ഭക്ഷണ സാധനങ്ങളോടുള്ള വിരക്തി വര്‍ദ്ധിക്കുന്നതിനാല്‍ രോഗി ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കുകയും തത്ഫലമായി ശരീര ഭാരം …

യുപിയില്‍ കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട നിലയില്‍, മാനംഭംഗമെന്നു സംശയം

സ്വന്തം ലേഖകന്‍: ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ മൂന്നു ദളിത് പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടികളെ മാനഭംഗത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കടിയാരി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. സംഭവം മാനഭംഗമാണോ എന്ന് വ്യക്തമാക്കിയില്ലെങ്കിലും പെണ്‍കുട്ടികളുടെ കഴുത്തിലും തലയിലും മുറിവുകള്‍ …

യെമന്‍ ആഭ്യന്തര യുദ്ധത്തിലേക്ക്, യുഎന്‍ ഇടപെടുന്നു

സ്വന്തം ലേഖകന്‍: യെമനിലെ സമീപകാല സംഭവ വികാസങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് സൂചന. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെല്ലാം തന്നെ പരാജയപ്പെട്ടതോടെ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടുണ്ട്. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളോടും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധി ആഹ്വാനം ചെയ്തു. പരസ്പരം പോരടിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന …

ലൈംഗിഗബന്ധത്തിനു പ്രതിഫലം നല്‍കുന്നത് നിരോധിച്ചു, നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ലൈംഗിക തൊഴിലാളി കോടതിയിലേക്ക്

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രതിഫലം നല്‍കുന്നത് നിരോധിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്റ്റാര്‍സ്‌ബോര്‍ഗ് പ്രവിശ്യയില്‍ പുറപ്പെടുവിച്ച നിയമത്തിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമ നിര്‍മാണ സഭയെ തന്നെ ആയുധമാക്കാനൊരുങ്ങി ലോറ ലീ എന്ന ലൈംഗിക തൊഴിലാളി.

കളത്തിലിറങ്ങി 30ാം സെക്കന്‍ഡില്‍ ചുവപ്പു കാര്‍ഡ് വാങ്ങിയ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം

രണ്ടാം പകുതിയില്‍ പകരക്കാരനായി കളിക്കാനിറങ്ങി 30ാം സെക്കന്‍ഡില്‍ റെഡ് കാര്‍ഡ് വാങ്ങി പുറത്തു പോയ ലിവര്‍പൂള്‍ താരം സ്റ്റീവന്‍ ജെറാര്‍ഡിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം. പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലിവര്‍പൂള്‍ മത്സരത്തിലാണ് ജെറാര്‍ഡിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.

മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ നോര്‍ത്ത് ലണ്ടനിലെ സിനഗോഗ് അടിച്ചു തകര്‍ത്തു

മദ്യപിച്ചെത്തിയ 20 അംഗ സംഘം നോര്‍ത്ത് ലണ്ടനിലെ സ്റ്റംഫോര്‍ഡ് ഹില്ലിലുള്ള അഹവാസ് ടോറാ സിനഗോഗ് അടിച്ചുതകര്‍ത്തു. പ്രാര്‍ത്ഥന നടന്നുകൊണ്ടിരുന്ന സമയത്തായിരുന്നു മദ്യപിച്ചെത്തിയ ആളുകള്‍ ജൂദവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമിക്കുന്നതിനിടെ ജൂദന്മാരെ കൊല്ലുക എന്ന ആക്രോശം എല്ലാവരും നടത്തുന്നതായി കേള്‍ക്കാമായിരുന്നു.