1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രതിഫലം നല്‍കുന്നത് നിരോധിച്ച് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്റ്റാര്‍സ്‌ബോര്‍ഗ് പ്രവിശ്യയില്‍ പുറപ്പെടുവിച്ച നിയമത്തിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ നിയമ നിര്‍മാണ സഭയെ തന്നെ ആയുധമാക്കാനൊരുങ്ങി ലോറ ലീ എന്ന ലൈംഗിക തൊഴിലാളി. യുകെയിലെ തന്നെ പ്രായപൂര്‍ത്തിയായവര്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പ്രതിഫലം നല്‍കുന്നത് നിരോധിക്കപ്പെട്ട ആദ്യ പ്രവിശ്യയാണ് സ്റ്റാര്‍സ്‌ബോര്‍ഗ്. ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് സഹചാരിയും സ്റ്റോര്‍മന്റ്‌റ് അസംബ്ലി മെംബറുമായ ലോര്‍ഡ് മോറോ അവതരിപ്പിച്ച നിയമം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്.

ഡബ്ലിനില്‍ ജനിച്ച നിയമ ബിരുദധാരികൂടിയായ ലീ ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമിഖത്തില്‍ പറയുന്നത് നിയമം പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നിനുതന്നെ താന്‍ ബെല്‍ഫാസ്റ്റ് കോടതിയെ സമീപിക്കുമെന്നാണ്. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ചേര്‍ന്ന് അടച്ചിട്ട മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിലൊരാള്‍ മറ്റെയാള്‍ക്ക് പ്രതിഫലമായി പണം നല്‍കുകയും ചെയ്താല്‍, അതില്‍ സര്‍ക്കാരിന് ഉത്കണ്ഠപെടത്തക്കതായി ഒന്നുമില്ല എന്നാണ് തന്റെ വിശ്വാസം. ജൂണ്‍ ഒന്നു മുതല്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായേക്കുമെന്നു താന്‍ ഭയക്കുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കേസിനാവശ്യമായ പണം സോഷ്യല്‍ മീഡിയയിലെ ക്രൌഡ് ഫണ്ടിങ്ങിലൂടെയും ലൈംഗിഗതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്തുന്ന വിവിധ സംഘടനകളില്‍ നിന്നുമായും കണ്ടെത്താനാണ് ലീ ശ്രമിക്കുന്നത്.

നീതിന്യായ വകുപ്പ് മന്ത്രി ഡേവിഡ് ഫോര്‍ഡ് നേരത്തെ തന്നെ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പിടിച്ചെടുക്കപെടുന്ന ഫോണ്‍ രേഖകള്‍ കോടതി തെളിവായി അംഗീകരിക്കില്ല എന്നതു കൊണ്ട് തന്നെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെടുന്ന പുരുഷന്മാരെ പ്രതിചേര്‍ക്കാന്‍ പോലീസിനു കഴിയില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.