1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

100 രൂപ കൂലി ചോദിച്ച തൊഴിലാളിയെ മുതലാളി അടിച്ചു കൊന്നു

സ്വന്തം ലേഖകന്‍: പകലന്തിയോളം പണിയെടുത്ത് നൂറു രൂപ കൂലി ചോദിച്ചതിന് തൊഴിലാളിക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവന്‍. ആഗ്രയിലെ കത്ര വാസിര്‍ ഖാന്‍ പ്രദേശത്താണ് തൊഴിലാലിക്ക് ദാരുണമായ അന്ത്യം നേരിടേണ്ടി വന്നത്. നാല്‍പ്പതുകാരനായ പപ്പുവിനെയാണ് 100 രൂപ കൂലി ആവശ്യപ്പെട്ടതിന്റെ പേരില്‍ അടിച്ചു കൊന്നത്. തദ്ദേശവാസിയായ ഒരു റിട്ട. മേജറുടെ കൊച്ചുമകനാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ …

യെമന്‍ സംഘര്‍ഷം, മലയാളികള്‍ ഉള്‍പ്പടെ 168 പേരെ കൊച്ചിയിലെത്തിച്ചു

സ്വന്തം ലേഖകന്‍: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് 168 പേരെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടി വഴിയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള 168 പേര്‍ കൊച്ചിയില്‍ മടങ്ങിയെത്തിയത്. ഇന്നു പുലര്‍ച്ചെ 1.45 നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തില്‍ 168 പേര്‍ എത്തിയത്. ജിബൂട്ടിയിലേക്ക് കപ്പല്‍ മാര്‍ഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള …

ഇറാന്‍ ആണവ ചര്‍ച്ചകള്‍ പാളം തെറ്റുന്നു, അമേരിക്ക പുറത്തു പോയേക്കും

സ്വന്തം ലേഖകന്‍: ഇറാനുമായി ആറ് വന്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആണവ ചര്‍ച്ചകള്‍ അനന്തമായി നീളുന്നതിനിടെ ചര്‍ച്ചകള്‍ ഉപേക്ഷിച്ചേക്കുമെന്ന് അമേരിക്ക സൂചന നല്‍കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി രാത്രി വരെ സമയപരിധി നിശ്ചയിച്ച ചര്‍ച്ചകള്‍ വ്യാഴാഴ്ചയിലേക്ക് നീളുകയാണ്. ഇറാന്റെ ആണവ പദ്ധതിയെ നിയന്ത്രണത്തില്‍ കൊണ്ടുവരികയാണ് സ്വിറ്റ്‌സര്‍ലാന്റിലെ ലൂസാന്‍ നഗരത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ ലക്ഷ്യം. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്നു തന്നെയാണ് …

സെന്‍ട്രല്‍ ലണ്ടനില്‍ അണ്ടര്‍ഗ്രൗണ്ടില്‍ തീപ്പിടുത്തം; 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു

സെന്‍ട്രല്‍ ലണ്ടനിലുള്ള കെട്ടിടങ്ങളില്‍നിന്ന് 2000 ത്തോളം ആളുകളെ ഒഴിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന് സമീപത്ത് അണ്ടര്‍ ഗ്രൗണ്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചത്. ഹോള്‍ബോണിലെ നടപ്പാതയ്ക്ക് അടിയിലൂടെ പോകുന്ന പവര്‍ കേബിളില്‍നിന്നാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സേന അറിയിച്ചു.

ഭ്രൂണഹത്യ, ഇന്ത്യക്കാരിക്ക് അമേരിക്കയില്‍ 30 വര്‍ഷം തടവ്

സ്വന്തം ലേഖകന്‍: നിയമ വിരുദ്ധമായി ഭ്രൂണഹത്യ നടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജക്ക് അമേരിക്കന്‍ കോടതി 30 വര്‍ഷം തടവു ശിക്ഷ വിധിച്ചു. ഇന്ത്യല്‍ കുടിയേറ്റക്കാരിയായ പൂര്‍വി പട്ടേലിനാണ് മൊത്തം 30 വര്‍ഷം ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വരിക. 2013 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുരുതരമായ രക്ത വാര്‍ച്ചയുമായി ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു പൂര്‍വി. എന്നാല്‍ …

നാലടി ഉയരമുള്ള ബോഡി ബില്‍ഡര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ മണവാട്ടി

സ്വന്തം ലേഖകന്‍: നാലടി ഉയരമുള്ള ബോഡി ബില്‍ഡര്‍ക്ക് മണവാട്ടിയായത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ലോകത്തിലെ ഏറ്റവും ശക്തന്‍ എന്നവകാശപ്പെടുന്ന അന്‍പത്തിരണ്ടുകാരന്‍ ആന്റണ്‍ ക്രാഫ്റ്റിന്റെ വധുവായത് നാല്പത്തി മൂന്നു വയസുള്ള ഫ്‌ളോറിഡക്കാരിയായ ചൈനാ ബെല്ലാണ്. നാലടി നാലിഞ്ചാണ് ക്രാഫ്റ്റിന്റെ ഉയരം. ബെല്ലിനാകട്ടെ ആറടി മൂന്നിഞ്ചാണ് ഉയരമുണ്ട്. ശരീരമാസകലം മസിലുകളുളള ക്രാഫ്റ്റ് ആറു മാസം മുമ്പാണ് തന്റെ ജീവിത സഖിയെ …

മാഞ്ചസ്റ്ററില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ നാളെ വൈകിട്ടു മുതല്‍

ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ചസ്റ്ററിലെ പെസഹാ തിരുകര്‍മങ്ങള്‍ നാളെ വൈകിട്ട് നാലു മുതല്‍ ആരംഭിക്കും.

വിശുദ്ധവാരത്തിനൊരുങ്ങി നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍, പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 5 മുതല്‍

വിശുദ്ധവാരത്തിനൊരുങ്ങി നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളികള്‍, പെസഹാ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 5 മുതല്‍

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ധ്യാനം സമാപിച്ചു

മാര്‍ച്ച് 29,30,31 തിയതികളില്‍ എസ്എംഎ സെന്റ് ജോസഫ് വില്‍ടണ്‍ പള്ളിയില്‍ വെച്ച് ഫാ. കുര്യന്‍ പുരമഠത്തിലിന്റെ നേതൃത്വത്തില്‍ നടന്ന കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ ധ്യാനം സമാപിച്ചു.

സംഗീത ഓഫ് ദി യു കെ അവതരിപ്പിക്കുന്ന ‘സ്‌നേഹ സാമ്രാജ്യം’ അരങ്ങിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യു.കെ മലയാളികള്‍ക്കിടയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ സംഗീത ഓഫ് ദി യു.കെയുടെ ഏറ്റവും പുതിയ സംരംഭമായ 'സ്‌നേഹ സാമ്രാജ്യം' അരങ്ങിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം.