1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇംഗ്ലീഷ് ഡിഫന്‍സ് ലീഗുമായി ചേര്‍ന്ന് അനധികൃതമായി വോട്ട് നേടാന്‍ ശ്രമിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

പൊതു തെരഞ്ഞെടുപ്പില്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗുമായി ചേര്‍ന്ന് അനധികൃതമായി വോട്ട് നേടാന്‍ ശ്രമിച്ച കണ്‍സര്‍വേറ്റീവ് ടോറി സ്ഥാനാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തു. ഡഡ്‌ലി നോര്‍ത്തിലുള്ള മെഗാ മോസ്‌കിനെതിരെ സമരം ചെയ്യാന്‍ അഫ്‌സല്‍ അമീന്‍ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിലെ ആളുകളെ പ്രേരിപ്പിച്ചെന്ന് സണ്‍ഡേ മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

2 വര്‍ഷം മുമ്പ് വടക്കാഞ്ചേരിയില്‍ കാണാതായ യുവാവിനെ കൊന്നു കുഴിച്ചു മൂടി

സ്വന്തം ലേഖകന്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ രണ്ടു വര്‍ഷം മുമ്പു കാണാതായ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയതായി കണ്ടെത്തി. അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് യുവാവിന്റേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.യുവാവിനെ കൊന്ന കുറ്റത്തിന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ അയല്‍വാസിയേയും മകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാണാതായ വടക്കാഞ്ചേരി പാറക്കുളങ്ങര വീട്ടില്‍ ശ്രീജിത്തിന്റെ അയല്‍വാസിയായ മുന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ രാഘവന്‍ എഴുത്തച്ഛനും …

ആന്ധ്ര, തെലുങ്കാന വിഭജനം: അമേരിക്കയിലെ തെലുങ്കു സമൂഹം രണ്ടായി

സ്വന്തം ലേഖകന്‍: ആന്ധ്രാ പ്രദേശില്‍ നിന്ന് തെലുങ്കാന സംസ്ഥാനം രൂപീകരിച്ച് പത്തു മാസത്തിനുള്ളില്‍ അമേരിക്കയിലെ തെലുങ്കു സമൂഹവും രണ്ടായി. അമേരിക്കായിലേയും മറ്റ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലേയും തെലുങ്കാനക്കാര്‍ ചേര്‍ന്ന് തെലുഗു അസിയേഷന്‍ ഓഫ് തെലുങ്കാന രൂപീകരിച്ചു. അമേരിക്കയിലെ ശക്തരായ കുടിയേറ്റ സമൂഹമാണ് പത്തു ലക്ഷത്തോളം വരുന്ന തെലുങ്കു സംസാരിക്കുന്ന ജനവിഭാഗം. ഇതില്‍ കാനഡയിലെ തെലുങ്ക് സംസാരിക്കുന്ന …

കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു

സ്വന്തം ലേഖകന്‍: പ്രമുഖ കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി അന്തരിച്ചു. എണ്‍പത് വയസാരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നൂറിലേറേ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുള്ള കേച്ചേരി 1934 മെയ് 16 നു തൃശൂര്‍ ജില്ലയിലെ കേച്ചേരി ചീമ്പയില്‍ അഹമ്മദിന്റേയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായാണ് ജനിച്ചത്. തൃശൂര്‍ കേരള …

ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍

സ്വന്തം ലേഖകന്‍: ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ വന്‍ ലൈംഗിക ചൂഷണം നടക്കുന്നതായി കണ്ടെത്തല്‍. നൗറുവിലെ പസഫിക് ഐലന്‍ഡിലെ കേന്ദ്രത്തിലാണ് ജീവനക്കാര്‍ മയക്കുമരുന്നായ മരിയുവാന എത്തിച്ചു കൊടുക്കുന്നതിന് പകരമായി അന്തേവാസികളില്‍ നിന്ന് ലൈംഗിക സേവനങ്ങള്‍ ഈടാക്കിയതായി തെളിഞ്ഞത്. അന്തേവാസികളെ ലൈംഗികമായി ചൂഷണം ചെയ്തതു കൂടാതെ മൂന്നു ബലാത്സംഗങ്ങള്‍, അസഭ്യ പ്രയോഗം, ലൈംഗിക പീഡനം, ശാരീരിക പീഡനം എന്നിവ …

ശാലോം ടീം നയിക്കുന്ന ത്രിദിനധ്യാനം ‘മിഷന്‍ ഫയര്‍’ വെയില്‍സില്‍ ജൂലൈ 17,18, 19 തിയതികളില്‍

ഈ വേനലവധികാലത്ത് പ്രകൃതിരമണീയമായ വെയില്‍സിന്റെ സ്വച്ഛതയില്‍ ദൈവസ്വരം ശ്രവിക്കുവാന്‍ ശാലോം യുകെ അവസരമൊരുക്കുന്നു. ജൂലൈ മാസം പതിനേഴു വെള്ളിയാഴ്ച മുതല്‍ പത്തൊന്‍പത് ഞായര്‍ വരെ മിഡ്‌വെയില്‍സിലെ കഫന്‍ലീ കണവന്ഷന്‍ സെന്ററില്‍ നടക്കുന്ന ധ്യാനത്തിന് ശാലോമിന്റെ ആത്മീയ പിതാവ് ഫാദര്‍ റോയ് പാലാട്ടി സി.എം.ഐ നേതൃത്വം നല്‍കുന്നു.

യുക്മ വെയില്‍സ് റീജിയന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം. ജോജി ജോസ് പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, നാഷണല്‍ കമ്മറ്റിയംഗം സിബി ജോസഫ് പറപ്പള്ളി

യുക്മ വെയില്‍സ് റീജിയന്‍ തെരഞ്ഞെടുപ്പിന് അംഗീകാരം. ജോജി ജോസ് പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, നാഷണല്‍ കമ്മറ്റിയംഗം സിബി ജോസഫ് പറപ്പള്ളി

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ

സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബസംഗമം ജുലൈ 10 മുതല്‍ 12 വരെ

ബിഷപ്‌ വിന്സന്റ് മാർ പൗലൊസിന്റെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷകൾ

സീറോ മലങ്കര സഭയുടെ മാർത്താണ്ടം രൂപതാധ്യക്ഷൻ  ബിഷപ്‌ വിന്സന്റ് മാർ പൗലൊസ് ഷെഫീൽടിൽ ഓശാനഞായര് സുശ്രൂഷകൾക്ക് മുഖ്യ കാര്മികത്വം വഹിക്കും. ഓശാന ഞായർ ശുശ്രൂഷകൾ 29നു ഞായറാഴ്ച ഉച്ചക്ക് 2മണിക്ക് ഷെഫീൽഡിലെ സെന്റ്‌ പാട്രിക്സ്‌ ദേവാലയത്തിൽ ആരംഭിക്കും. പ്രദക്ഷിണം, ആഘോഷപൂര്ണമായ വി.കുർബാന, തിരുവചന സന്ദേശം എന്നിവ ഇതിന്റെ ഭാഗമായ ക്രമീകരിച്ചിട്ടുണ്ട്. ഫാ. തോമസ്‌ വടക്കും മൂട്ടിൽസഹാകാര്മികത്വം വഹിക്കും. ഷെഫീല്ട്, ലിവർപൂൾ, മാഞ്ചെസ്റ്റെർ, കവന്റ്രി, നോട്ടിങ്ഹാം  എന്നീ  മിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത് ഇതിന്റെ ഒരുക്കങ്ങൾ പൂർത്തി ആയി വരുന്നു. യേശുകൃസ്തുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ അനുസ്മരണയിൽ പങ്കു ചേർന്ന് ദൈവാനുഗ്രഹം പ്രാപിക്കാൻഏവരെയും ക്ഷണിക്കുന്നു  കൂടുതൽ വിവരങ്ങള്‍ക്ക്  വിന്സന്റ് വർഗീസ് – 07878607862   ക്രൈസ്റ്ൻ ഫ്രാൻസിസ് – 07723099514 

യുക്മ നാഷണൽ ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ

യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ മൂന്നാമത് ഓൾ യു കെ മെൻസ്‌ doubles ബാട്മിന്റെൻ ടൂർണമെന്റ് ജൂണ്‍ 6 ന് ഓക്സ്ഫോഡിൽ നടത്തപ്പെടുന്നു. യുക്മയുടെ പ്രഥമ മെംബർ അസോസിയെഷനായ Oxmas ന്റെ ആഭിമുക്യത്തിലാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. Oxmas ന്റെ പത്താം വാർഷികം ആഗോഷിക്കുന്ന ഈ വേളയിൽ അതിവിപുലമായ രീതിയിൽ ടൂർണമെന്റ് നടത്തുവാനുള്ള എല്ലാ സഹകരണങ്ങളും Oxmas അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉറപ്പു നല്കി.