1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കൊളംബിയൻ സൗന്ദര്യം വിശ്വ സുന്ദരി കിരീടമണിഞ്ഞു

കൊളംബിയയിൽ നിന്നുള്ള 22 കാരി പൗളിന വേഗ 2015 ലെ വിശ്വ സുന്ദരി പട്ടം സ്വന്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 87 സുന്ദരിമാരെ പിന്തള്ളിയാണ് വേഗ കിരീടം നേടിയത്. കൊളംബിയയിലെ ബൊഗോട്ടയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിനിയാണ് വേഗ. എട്ടു വയസുമുതൽ വേഗ മോഡലിംഗ് രംഗത്ത് സജീവമാണ്. മിസ് യുഎസ്എ നിയാ സാഞ്ചസ് ആണ് രണ്ടാം സ്ഥാനത്ത്. …

എബോള ബാധിച്ച നഴ്സ് സുഖം പ്രാപിക്കുന്നു

ആഫ്രിക്കൻ രാജ്യമായ സിയറലിയോണിൽ നിന്ന് മടങ്ങുമ്പോൾ ഒരു ഭീകരൻ കൂടെയുണ്ടെന്ന് സ്കോട്‌ലന്റുകാരിയായ നഴ്സ് പോലിൻ കഫേർക്കി കരുതിയില്ല. സേവനത്തിനു ശേഷം മടങ്ങിയെത്തി ഏതാനും ദിവസങ്ങൾക്കകം എബോള ബാധിച്ച പോലിൻ മരണക്കിടക്കയിൽ ആവുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ രോഗം 39 കാരിയായ പോലിനെ പൂർണമായും കീഴ്പെടുത്തി. മരണത്തെ മുഖാമുഖം കണ്ട ഒമ്പത് ദിവസങ്ങളാണ് പോലിന് ഐസോലേഷൻ വാർഡിൽ കഴിയേണ്ടി …

ബിയർ വാങ്ങി പറ്റിച്ച നയൻതാര

ചെന്നൈയിലെ തിരക്കുള്ള ഒരു തെരുവിലെ ബിവറേജിൽ നിന്ന് നയൻതാര മൂന്നു കുപ്പി ബിയറും വാങ്ങി നടന്നു പോയാൽ എങ്ങനെയിരിക്കും? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും വാട്ട്സ് ആപ്പിലും താരം ഈ വീഡിയോ ആയിരുന്നു. ആവർത്തിച്ചു കണ്ട് കണ്ണുതള്ളിയതല്ലാതെ നയൻതാരക്ക് ബിവറേജിൽ പോയി വരിയിൽനിന്ന് ബിയർ വാങ്ങേണ്ട കാര്യമുണ്ടോ എന്നാരും ചോദിച്ചില്ല. വീഡിയോ വൈറൽ ആകുകയും ചെയ്തു. …

ബാർ കോഴ വിവാദം: പുലിവാലു പിടിക്കുന്ന യുഡിഎഫ്

ബാർ കോഴ വിവാദത്തിൽ പി. സി. ജോർജിന്റേയും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റേയും പ്രസ്താവനകൾ സൃഷ്ടിച്ച കൊടുങ്കാറ്റിലാണ് യുഡിഎഫ്. കേരള കോൺഗ്രസിലും ജോർജിന്റെ പ്രസ്താവനകൾ അസ്വസ്ഥത സൃഷ്ടിച്ചു കഴിഞ്ഞു. ജോർജിനെതിരെ കേരള കോൺഗ്രസിൽ നീക്കം ശക്തമാണെന്നാണ് സൂചനകൾ. യുഡിഎഫിലെ മറ്റു കക്ഷികൾക്കുമുന്നെ ജോർജ്, മാണിയുടെ രാജി പ്രശ്നം ഏറ്റെടുത്തതാണ് കേരള കോൺഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നത്. …

മിഷേൽ ഒബാമ പട്ടു ചുറ്റുമോ

റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയോടൊപ്പം ഇന്ത്യയിലെത്തിയ പത്നി മിഷേൽ ഒബാമയെ കാത്തിരിക്കുന്നത് വസ്ത്രങ്ങളുടെ അത്ഭുത പ്രപഞ്ചം. മിഷേലിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ബനാറസി സാരിയാണ് ഇതിൽ പ്രധാനം. ഒന്നര ലക്ഷം രൂപയാണ് സാരിയുടെ വില. ക്രീം നിറത്തിലുള്ള കധുവ സിൽക്ക് സാരി സ്വർണ, വെള്ളി നൂലുകൾകൊണ്ടാണ് തയാറാക്കിയത്. 400 ഗ്രാം ഭാരമുള്ള …

കരുത്ത് വിളിച്ചറിയിച്ച് ഇന്ന് റിപ്പബ്ലിക് പരേഡ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സൈനിക കരുത്തും സാംസ്കാരിക വൈവിധ്യവും വിളിച്ചറിയിച്ച് രാജ്പഥിൽ ഇന്ന് റിപ്പബ്ലിക് പരേഡ്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയും പത്നി മിഷേൽ ഒബാമയും പരേഡിന് സാക്ഷ്യം വഹിക്കും. പരേഡിൽ കര, നാവിക ആയുധങ്ങളുടെ പ്രദർശനവും യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടങ്ങളും ഉണ്ടായിരിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര കര, വ്യോമ മിസൈൽ …

പത്മ അവാർഡുകൾ പ്രഖ്യാപിച്ചു

മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍. കെ. അഡ്വാനി, നടന്മാരായ അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, മലയാളിയായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാല്‍ തുടങ്ങി ഒന്‍പതുപേര്‍ക്കു പത്മവിഭൂഷണ്‍ ബഹുമതി. നാലു വിദേശികളടക്കം 20 പേര്‍ക്കാണ് പത്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. അമേരിക്കൻ കമ്പനിയായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, പത്‌നി മെലിന്‍ഡ ഗേറ്റ്‌സ് എന്നിവര്‍ പത്മഭൂഷണ്‍ …

ലണ്ടനിലെ അംബേദ്കർ വീട് ഇന്ത്യ വാങ്ങി

അംബേദ്കർ ലണ്ടനിലെ വിദ്യാഭ്യാസകാലത്ത് താമസിച്ചിരുന്ന വീട് മഹാരാഷ്ട്ര സർക്കാർ വിലകൊടുത്തു വാങ്ങി. 1921 – 1922 കാലഘട്ടത്തിലാണ് അംബേദ്കർ ലണ്ടനിലെ കിംഗ് ഹെൻറി റോഡിലുള്ള മൂന്നുനില കെട്ടിടത്തിൽ താമസിച്ചത്. മുപ്പത്തിയഞ്ചു കോടി രൂപയാണ് 2,050 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ വില. കെട്ടിടം വിലക്കു വാങ്ങാമെന്ന മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്ഡേയുടെ ആവശ്യം മഹാരാഷ്ട്ര …

രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം മലയാളിക്ക്

രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരമായ ഉത്തം ജീവൻരക്ഷാ പതക്കിന് മലയാളി അർഹനായി. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയായ പി. ജി. ജോമാനാണ് പുരസ്കാരം. മരണാനന്തര ബഹുമതിയായാണ് ജോമോന് പുരസ്കാരം നൽകുന്നത്. ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ തകർന്നാണ് ജോമോൻ മരിച്ചത്. ഇന്തോ ടിബറ്റൻ ബോർഡർ പോലീസിൽ കോൺസ്റ്റബിളായിരുന്നു ജോമോൻ. ധീരതക്കുള്ള രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് ഉത്തം …

7000 ഡോളറിന് ഒരു കുഞ്ഞ്, അമ്മ അറസ്റ്റിൽ

നവജാതശിശുവിനെ 7000 ഡോളറിന് വിറ്റ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബെയ്ജിംഗിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വിൽപ്പന നടത്തിയത്. തുടർന്ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ഭർത്താവിന്റെ അമ്മ രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. കുട്ടി പ്രസവത്തിൽ മരിച്ചു എന്നായിരുന്നു യുവതിയുടെ നിലപാട്. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ പരിശോധനയിൽ കുഞ്ഞിനെ വിറ്റതായി …