1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇന്ത്യ സ്വാഭാവിക സുഹൃത്തെന്ന് ഒബാമ

ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും സ്വഭാവിക സുഹൃത്താണെന്നും പ്രസിഡന്റ് ഒബാമ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഇന്ത്യ – യുഎസ് ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ഇന്ത്യയിലെത്തിയ ഒബാമയുടെ യാത്രാപരിപാടിയിലെ പ്രധാന ഇനമാണ് ഇന്ത്യ – യുഎസ് ആണവ കരാർ. ഇന്നത്തെ ചർച്ചയിൽ കരാർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക …

ലണ്ടനിൽ സിബി തോമസിനു വേണ്ടി വിശുദ്ധബലി

അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ഫാ. ഡേവിസ് ചിറമേലും ഫാ. ജോസ് അന്ത്യാംകുളവും ചേർന്ന് സിബി തോമസിനു വേണ്ടി വിശുദ്ധ ബലി അര്‍പ്പിക്കുന്നു. മലയാളി പെൺകുട്ടിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത മലയാളിയുടെ സഹൃദത്തെ അരക്കിട്ടുറപ്പിച്ചയാളാണ് സിബി തോമസ്. ജനുവരി 25 വൈകുന്നേരം നാലു മണിക്കാണ് ചടങ്ങ്. ലണ്ടൻ, വാൾത്തൻ സ്റ്റോവ് അവർ ലേഡി സെന്റ് …

വയനാട്ടിൽ മാവോയിസ്റ്റ് ആക്രമണം: ഒബാമക്കെതിരെ പോസ്റ്ററുകൾ

വയനാട്ടിലെ തിരുനെല്ലിയിൽ കെ. ടി. ഡി. സി. ഹോട്ടലിനുനേരെ മാവോയിസ്റ്റ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടൽ റിസപ്ഷനും റസ്റ്റോറന്റും സംഘം അടിച്ചുതകർത്തു. ആക്രമണത്തിനു ശേഷം ലഘുലേഖകളും പതിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമയുടെ ഇന്ത്യാ സന്ദർശനത്തിന് എതിരായുള്ള പോസ്റ്ററുകളും ലഘുലേഖകൾക്ക് ഒപ്പമുണ്ട്. രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ഡൽഹി പോലീസിന്റെ “ഭീകരൻ” ഭീകരനല്ലെന്ന് എൻ.ഐ. എ

ഭീകരനാണെന്ന് ആരോപിച്ചു ഡൽഹി പോലീസ് രണ്ടു വർഷം മുമ്പ് അറസ്റ്റ് ചെയ്ത സയിദ് ലിയാക്കത് ഷാ കുറ്റക്കാരനല്ലെന്ന് ദേശീയ അന്വേഷണ ഏജൻസി എൻ.ഐ. എ കണ്ടെത്തി. നേപ്പാൾ – ഇന്ത്യ അതിർത്തിയിൽ 2013 മാർച്ച് 20 നാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം ഷായെ അറസ്റ്റ് ചെയ്തത്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ …

ഒബാമ ഇന്നെത്തും: ഡൽഹി സുരക്ഷാ കോട്ട

റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും.ഇന്നു രാവിലെ പത്തുമണിയോടെ ഡൽഹിയിലെത്തുന്ന ഒബാമയുടെ പ്രധാന ചടങ്ങ് നാളെ രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ കരുത്ത് ലോകത്തോട് വിളിച്ചു പറയുന്ന റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ പതിവില്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾക്കാണ് …

ജപ്പാനീസ് ബന്ദിയെ വധിച്ചു: ഐ. എസ് വീഡിയോ പുറത്തു വിട്ടു

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ബന്ദികളാക്കിയ രണ്ടു ജപ്പാൻകാരിലൊരാളെ കഴുത്തറത്തു കൊല്ലുന്ന വീഡിയോ പുറത്തായി. സൈനിക കരാർ ജോലിക്കാരനായ ഹാരുണ യുകാവയെ കൊല്ലുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ജപ്പാൻ സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.50 ന് ഭീകരർ അനുവദിച്ച 72 മണിക്കൂർ സമയപരിധി കഴിഞ്ഞിരുന്നു. അതിനുശേഷം കൗണ്ട്ഡൗൺ തുടങ്ങിയതായി ഭീകരർ മുന്നറിയിപ്പ് നൽകിയിരുന്നു. ജോർദാൻ തലസ്ഥാനമായ അമ്മാനിലാണ് …

കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കു നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം

ജനുവരി 29, 30, 31 തിയതികളിലായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കെതിരെ ആക്രമണം നടത്താൻ മാവോയിസ്റ്റുകൾ ആഹ്വാനം ചെയ്തു. ജനുവരി 29 മുതൽ 31 വരെ മാവോയിസ്റ്റുകൾ രാജ്യാന്തര കലാപദിനമായി ആചരിക്കുമെന്നും ആഹ്വാനത്തിൽ പറയുന്നു. ഒരു മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് ആഹ്വാനം പ്രത്യക്ഷപ്പെട്ടത്. ടാറ്റ, ജിൻഡാൽ ,മിത്തൽ എന്നീ സ്ഥാപനങ്ങളെ ആഹ്വാനത്തിൽ പേരെടുത്ത് പരാമർശിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങൾക്ക് നേരെ …

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം

പന്ത്രണ്ടു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രത്യേക ധനസഹായം നൽകാനും വിധിയിൽ നിർദേശമുണ്ട്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ് ധനസഹായം നൽകേണ്ടത്. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളിൽ മൂന്നു ലക്ഷം …

“എന്റെ വക” തരംഗമാകുന്നു: മാണിക്ക് മണി ഓർഡർ പ്രവാഹം

കോട്ടയത്തെ പാലാ പോസ്റ്റ് ഓഫീസ് ജീവനക്കാർ തലയിൽ കൈവച്ചിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് പതിനായിരം രൂപയുടെ മണി ഓർഡറുകളാണ് ഓഫീസിലെത്തിയത്. എന്നാൽ പോസ്റ്റ് ഓഫീസ് ജീവനക്കാരെ കുഴക്കുന്നത് മേൽവിലാസക്കാരൻ മണിഓർഡറുകൾ സ്വീകരിക്കാൻ വിസമ്മതിക്കുന്നതാണ്. സംസ്ഥാന ധനമന്ത്രിയായ കെ. എം. മാണിയെത്തേടിയാണ് മണി ഓർഡറുകൾ പ്രവഹിക്കുന്നത്. ബാർ കോഴയിൽ കുടുങ്ങിയ മാണിക്കെതിരെ പ്രതിഷേധിക്കാൻ ചിലർ ഫേസ്ബുക്കിൽ തുടങ്ങിവച്ച …

കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകി

ഇറ്റലിയിലെ ഒരു കത്തോലിക്ക കന്യാസ്ത്രീ മഠത്തിലാണ് കന്യാസ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകിയത്. രണ്ടുവർഷമായി പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ മഠത്തിൽ കഴിയുകയായിരുന്നു കന്യാസ്ത്രീ. ഗർഭിണിയണെന്ന കാര്യം തനിക്കറിയില്ലായിരുന്നു എന്ന് പേരു വെളിപ്പെടുത്താത്ത 31 വയസുകാരിയായ കന്യാസ്ത്രീ പറഞ്ഞു. പ്രസവ വേദന ആരംഭിച്ചപ്പോൾ അത് വയറുവേദന ആണെന്നാണ് കരുതിയത്. വേദനകൊണ്ട് കന്യാസ്ത്രീ കുഴഞ്ഞു വീണതോടെ മഠാധികാരികൾ ഒരു ആംബുലൻസ് വിളിച്ചു …