1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഓടുന്ന തീവണ്ടിക്കു മുന്നിൽ സെൽഫി: മൂന്നു പേർ മരിച്ചു

ഓടുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് സെൽഫി ഏടുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അതേ തീവണ്ടി തട്ടി മരിച്ചു. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് അപകടം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹൽ കാണാൻ പോകുകയായിരുന്നു യുവാക്കൾ. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്‌സല്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. മരിച്ച എല്ലാവരും 20 – …

ചർച്ച് ഓഫ് ഇംഗ്ലണ്ടിന് ആദ്യ വനിതാ ബിഷപ്പ്

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ ബിഷപ്പ് സ്ഥാനമേറ്റു. 48 കാരിയായ ലിബ്ബി ലൈനാണ് വടക്കൻ ഇംഗ്ലണ്ടിലെ യോർക് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പായി അഭിഷേകം ചെയ്യപ്പെട്ടത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ സ്റ്റോക്പോർട്ട് പട്ടണത്തിലെ ബിഷപ്പായാണ് ലിബ്ബി ലൈൻ സേവനം അനുഷ്ഠിക്കുക. ആയിരക്കണക്കിന് ആളുകളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ യോർക് കത്തീഡ്രലിൽ എത്തിയത്. ഈ …

പഞ്ചസാര പിടിക്കാൻ ടാറ്റൂ

പ്രമേഹത്തിന്റെ തോത് അളക്കാൻ ഇനിമുതൽ ശരീരത്തിൽ സൂചി കുത്തിയിറക്കേണ്ട. പകരം കൈയിൽ ഒരു ടാറ്റൂ കുത്തിയാൽ മതി. കാലിഫോർണിയയിലെ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണ് ടാറ്റൂ വികസിപ്പിച്ചത്. പ്രമേഹരോഗികൾക്ക് സ്വയം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ലളിതമാണ് ഈ പുതിയ സംവിധാനം. ടാറ്റൂവിലേക്ക് ഇലക്ട്രോഡുകൾ പതിപ്പിച്ച് ഒരു സെൻസറിനൊപ്പം ചേർത്തു വക്കുകയാണ് ചെയ്യുക. ഓരോ തവണ ഭക്ഷണശേഷവും ഇലക്ട്രോഡുകൾ …

അമേരിക്കയുടെ തോളിൽ കയ്യിടരുതെന്ന് ചൈന

അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവും ചർച്ചകളും മാധ്യമങ്ങളിൽ നിറയുന്നതിനിടെ ഇന്ത്യക്ക് ചൈനയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുക വഴി മേഖലയിൽ നുഴഞ്ഞു കയറാനുള്ള അമേരിക്കയുടെ തന്ത്രം തിരിച്ചറിയണമെന്ന് ചൈന ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രാഷ്ട്രപതിക്കയച്ച റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് അമേരിക്കൻ സൗഹൃദത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിയത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും …

ഇന്ന് സംസ്ഥാനത്ത് ബിജെപി ഹർത്താൽ

ബാർ കോഴക്കേസിൽ സംസ്ഥാന ധനമന്ത്രി കെ. എം. മാണി രാജി വക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ബിജെപി ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ഹർത്താൽ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങളും കെ. എസ്. ആർ. ടി. സി ബസുകളും സർവീസ് നടത്തുന്നില്ല. കടകൾ അടഞ്ഞു കിടക്കുകയാണ്. …

കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു

ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്‍. കെ. ലക്ഷ്മണ്‍ മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു. ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി …

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ജുവാന്‍ ജോര്ജ് ജയിംസിനെ ആശംസകള്‍

ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന ജുവാന്‍ ജോര്‍ജ് ജെയിംസിന് ആശംസകള്‍

ഗ്രീസിൽ ഇടതു പാർട്ടികളുടെ സഖ്യം അധികാരത്തിലേക്ക്

ഗ്രീക്ക് പൊതു തെരെഞ്ഞെടുപ്പിൽ ഇടതു പാർട്ടികളുടെ സഖ്യമായ സിരിസ അധികാരം പിടിക്കുമെന്ന് ഉറപ്പായി. 75% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ സിരിസ 149 സീറ്റുകൾ നേടി കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റുകൾ മാത്രം പിന്നിലാണ്. ഗ്രീക്ക് ജനത ചരിത്രമെഴുതി എന്ന് സിരിസ നേതാവ് അലക്സിസ് സിപ്രാസ് പ്രതികരിച്ചു. ഗ്രീക്കിന്റെ വിദേശ കടങ്ങളെല്ലാം പുനർപരിശോധിക്കണമെന്ന നിലപാടുകാരനാണ് സിപ്രാസ്. ഭരണകക്ഷിയായ വലതു …

വായിൽ വെള്ളമൂറിക്കുന്ന പൈനാപ്പിള്‍ ലഡ്ഡു ഉണ്ടാക്കുന്ന വിധം

Hcp ]m\nte¡v sIm¯nbcnª ss]\m¸nÄ C«v shÅw apgph³ häpóXp hsc thhn¡pI. CXv anIv-knbnð C«v HcpXhW ASns¨Sp¡pI. AtX ]m-{X-¯nð Xsó ss]\m¸nÄ t]Ìv tX§ NncInbXv ]ôkmc Ch tNÀ¯v hgäpI. CXnte-¡v s\¿pw IqSn tNÀ¯v HópIqSn hgän hm§mw. Cu an{inXw XWp¯Xn\p tijw sNdnb DcpfIfmbn Dcp«n tX§ ]o-cbnð ap¡nsbSp¯v D]tbmKn¡mw

ഓൺലൈൻ ഗെയിം കളിച്ചു കളിച്ച് യുവാവ് മരിച്ചു

മൂന്നു ദിവസമാണ് തായ്‌വാൻകാരനായ യുവാവ് കുത്തിയിരുന്ന് ഓൺലൈൻ ഗെയിം കളിച്ചത്. കളിച്ചു കളിച്ച് ഒടുവിൽ ഇന്റർനെറ്റ് കഫെയിലെ കസേരയിൽത്തന്നെ ഇരുന്ന് മരിക്കുകയായിരുന്നു സെയി എന്ന 32 വയസ്സുകാരൻ. സെയി സ്ഥിരമായി ഇന്റർനെറ്റ് കഫേയിലെത്തുകയും ദിവസങ്ങളോളം ഓൺലൈൻ ഗെയിം കളിക്കുകയും ചെയ്യുന്ന ആളാണെന്ന് ഇന്റർനെറ്റ് കഫെ ഉടമകൾ പറയുന്നു. ചിലപ്പോൾ കളിച്ചു തളർന്ന് അവിടെത്തന്നെ കിടന്ന് ഉറങ്ങും. …