1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധം: എൻഎച്ച്എസ്

2015 മാർച്ച് മുതൽ എൻ. എച്ച്. എസ്. നടത്തുന്ന എല്ലാ നിയമനങ്ങൾക്കും ഇംഗ്ലീഷ് ടെസ്റ്റ് നിർബന്ധമാക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കൊപ്പം യൂറോപ്യൻ യൂണിയനിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ നിബന്ധന ബാധകമാകും. അതേ സമയം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള അപേക്ഷകർക്ക് യൂണിയനിലെ ഏത് അംഗരാജ്യങ്ങളിലും ജോലി ചെയ്യാൻ കഴിയുമെന്ന നിയമത്തിന്റെ ലംഘനമാണിതെന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. …

തായ്‌വാനിൽ സെക്സ് തീം പാർക്ക് വരുന്നു. ഉൽഘാടനത്തിനു മുന്നെ തിരക്ക്

രതിയുടെ വിപണന സാധ്യതകൾ പൂർണമായും ചൂഷണം ചെയ്യാൻ പാകത്തിന് സെക്സ് തീം പാർക്കുമായി തായ്‌വാൻ. ഹണിമൂൺ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്ന റൊമാന്റിക് ബൊളിവാഡ് തീം പാർക്ക് അധികം വൈകാതെ തുറന്നു കൊടുക്കും. രതിയുടെ വിവിധ നിലകളിലാണ് പാർക്കിലെ മിക്കവാറും എല്ല പ്രതിമകളും. ഏതാണ്ട് രണ്ടു ലക്ഷം വിനോദ സഞ്ചാരികളാണ് നിർമ്മാണത്തിലിരിക്കുന്ന പാർക്ക് ഇതിനകം സന്ദർശിച്ചത്. ഏതാണ്ട് …

മിഷേൽ ഒബാമയെ മറച്ചു വച്ചില്ല: സൗദി

തല മറക്കാത്തതിനാൽ മിഷേൽ ഒബാമയെ ടെലിവിഷൻ ദൃശ്യത്തിൽ മറച്ചു വച്ചുവെന്ന വാർത്ത സൗദി അധികൃതർ നിഷേധിച്ചു. സൗദിയിലെ പുതിയ ഭരണാധികാരിയായ സൽമാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് മിഷേലിന്റെ തലമറക്കൽ വിവാദമായത്. സൽമാനെ സന്ദർശിക്കാൻ എർഗ കൊട്ടാരത്തിൽ ഒബാമയും മിഷേലും എത്തുന്ന ദൃശ്യത്തിലാണ് തല മറക്കാത്തതിനാൽ മിഷേലിനെ മറച്ചു വച്ചു എന്ന ആരോപണമുണ്ടായത്. മിഷേലിനെ മറക്കുന്ന ഒരു ദൃശ്യം സോഷ്യൽ …

യുകെയിൽ നേരിയ ഭൂമികുലുക്കം: ജനങ്ങൾ പരിഭാന്ത്രരായി

റുട്ട്ലാന്റിലെ കോട്ട്സ്മോർ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ബുധനാഴ്ച രാത്രി 10.25 നായിരുന്നു റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂകമ്പം. വീടുകൾ ചെറുതായി കുലുങ്ങിയപ്പോൾ പൊട്ടിത്തെറിയാണെന്നാണ് ജനങ്ങൾ കരുതിയത്. മിക്കവരും പരിഭ്രാന്തരായി നിരത്തിൽ ഇറങ്ങുകയും ചെയ്തു. ഭൂകമ്പത്തെതുടർന്ന് ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി വാർത്തകളില്ല. വീടുനുള്ളിലേക്ക് ഒരു വാഹനം ഇടിച്ചു കയറും പോലെ വീട് കുലുങ്ങിയതായി …

ലിംഗ നിർണയം: പരസ്യം പാടില്ലെന്ന് സുപ്രീം കോടതി

ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന സംഭന്ധിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതി. ഇന്റർനെട്ട് സെർച്ച് എഞ്ചിനുകളായ ഗൂഗിൽ, യാഹൂ, ബിങ് എന്നിവക്കാണ് കോടതി നിർദേശം നൽകിയത്. ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവു കാണപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ഇന്ത്യയിൽ ശിശുവിന്റെ ലിംഗ നിർണയം നടത്തിയതിനു ശേഷം ഗർഭഛിദ്രം നടത്തുന്ന പ്രവണത വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. …

നടൻ മാള അരവിന്ദന്റെ സംസ്കാരം ഇന്ന്

അന്തരിച്ച നടൻ മാള അരവിന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വടമലക്കോട്ട വാതിൽക്കലിലെ താനാട്ട് വീട്ടുവളപ്പിലാണ് ചടങ്ങുകൾ. മൃതദേഹം ഇന്നലെ മാളയിൽ പൊതദർശനത്തിനു വച്ചിരുന്നു. സിനിമാ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ള നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. ഹൃദയാഘാതത്തെതുടർന്ന് കൊയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാള അരവിന്ദൻ ഇന്നലെ വെളുപ്പിനെയാണ് അന്തരിച്ചത്. ഇന്ന് ആശുപത്രി വിടാനിരിക്കുകയായിരുന്നു. …

വിദേശ ജോലി വാഗ്ദാനം: നഴ്സുമാർ ജപ്തി ഭീഷണിയിൽ

കുവൈത്തിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ നഴ്സുമാർ ജപ്തി ഭീഷണിയിൽ. ബാങ്ക് വായ്പയെടുത്ത് വിദേശത്ത് പോയവരാണ് ജോലി നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായത്. ഏഴു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പയെടുത്ത് ഏജൻസിക്ക് നൽകിയാണ് ഇവർ കുവൈത്തിലെത്തിയത്. എന്നാൽ കുവൈത്തിലെ കരാറുകാരായ അലിസ കമ്പനിയുടെ കാലവധി തീർന്നതോടെ ജോലി നഷ്ടപ്പെടുകയായിരുന്നു. 461 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. …

ബാർ കോഴ വിവാദം. പിള്ളക്കും ജോർജിനും തുടരാം, യുഡിഎഫ്

ബാർ കോഴ വിവാദത്തിൽ പ്രസ്താവനാ പോരാട്ടത്തിലൂടെ മുന്നണിയുടേയും മന്ത്രിസഭയുടേയും മുഖം നഷ്ടപ്പെടുത്തിയതിനാൽ തെറ്റു തിരുത്താൻ യുഡിഎഫ് ആർ. ബാലകൃഷ്ണപ്പിള്ളയോടും പി. സി. ജോർജിനോടും ആവശ്യപ്പെട്ടു. തെറ്റുതിരുത്തിയാൽ ഇരുവർക്കും മുന്നിയിൽ തുടരാം. ഇത്തരം നടപടികൾ ഇനി ആവർത്തിച്ചാൽ കർശന നടപടികൾ നേരിടേണ്ടിവരുമെന്ന് യോഗം ഇരുവർക്കും മുന്നറിയിപ്പ് നൽകി. യോഗത്തിന്റെ പൊതുവികാരം ഉൾക്കൊള്ളുന്നുവെന്നും അതനുസരിച്ചേ ഇനി പ്രവർത്തിക്കുകയുള്ളു എന്നും …

temIt]meokmb Atacn¡bv¡pw CÉmtamt^m_nb

hmjnwKv-S¬: NmÀen sltÐm B{IaW¯n\p ]nómse ]mÝmXy temI¯v kwPmXambncn¡pó CÉmtamt^m_nb Fó ØnXn hntijw Atacn¡bnepw hym]n¡póXmbn dnt¸mÀ«pIÄ. apÉo§Ä X§sf B{Ian¡póhcmsWó `b¸mSv DïmIpó AhØbmWv CXv. t\scs¯ Atacn¡bnepw bqtdm]y³ cmPy§fnepw CXnsâ t]cnð A{Ia§Ä \Sóncpóp. C¯cw kw`h§Ä hÀ²n¨phcpóXn\mð Atacn¡bnse Nne kwØm\§fnð CÉmans\ \ntcm[n¡Wsaó \oÀt±iw hóXmbmWv …

വെയ്ട്രോസ് സൗജന്യ ചായയും കാപ്പിയും നിർത്തലാക്കുന്നു

കോഫീ ഷോപ്പ്, സൂപ്പർമാർക്കറ്റ് ശൃംഗലയായ വെയ്ട്രോസ് തങ്ങളുടെ കടകളിൽ സൗജന്യ ചായയും കാപ്പിയും നൽകുന്ന പതിവ് നിർത്തുന്നു. ഫെബ്രുവരി 9 മുതൽ ചായയോ കാപ്പിയോ കുടിക്കാനെത്തുന്നവർ കോഫീ ഷോപ്പിൽ ചെലവിടുന്ന സമയത്ത് മറ്റെന്തെങ്കിലും കൂടി ഓർഡർ ചെയ്യേണ്ടി വരും. ചെലവു ചുരുക്കലിന്റെ ഭാഗമായല്ല പുതിയ നീക്കമെന്ന് വെയ്ട്രോസ് വക്താവ് പറഞ്ഞു. മറിച്ച് തീന്മേശ മര്യാദകളെക്കുറിച്ച് ഉപഭോക്താക്കളെ …