1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 27, 2021

ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽ പെട്ട വിദ്യാർത്ഥി കൾക്കായി ‘പേൾ ഗാലാ’ സംഗമം ഓശാന ഞായാറാഴ്ചയായ നാളെ നടക്കും . സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . വൈകിട്ട് 7 മണിമുതൽ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക.

പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമിൽ നിന്നുമുള്ള റെവ . ഫാ. ബിനോജ് മുളവരിക്കൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത് . സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കൾ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തിൽ ആൽമീയവും ഭൗതികവുമായ കാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങളും സഹായവും നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് ‘പേൾ ഗാലാ’ സംഗമം.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷൻ , യൂത്ത് കമ്മീഷൻ , ഇവാ ഞ്ചലൈസേഷൻ കമ്മീഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ലിങ്കിൽ കൂടി രെജിസ്റ്റർ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയർമാൻ ഫാ. ആൻഡ്രൂസ് ചെതല ൻ അറിയിച്ചു.

വിശദവിവരങ്ങൾ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുന്നതിനോ migrantsgb@csmegb.org എന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.