1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2012

അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആട്ടോമാറ്റിക് സംവിധാനം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇന്റര്‍നെറ്റ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. സാധാരണയായി അശ്ലീല സൈറ്റുകള്‍ ലഭിക്കാതിരിക്കാനുളള സംവിധാനം കമ്പ്യൂട്ടറിന്റെ ഉടമ തന്നെ ഏര്‍പ്പെടുത്തുകയാണ്. എന്നാല്‍ പുതിയ പദ്ധതി അനുസരിച്ച് അശ്ലീലസൈറ്റുകള്‍ ഓട്ടോമാറ്റിക്കായി നിരോധിക്കപ്പെടും. കുട്ടികള്‍ അശ്ലീലസൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുതിയ നിര്‍ദ്ദേശമുളളത്. എന്നാല്‍ ഇതിന്റെ പ്രശ്‌നങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചു കണ്‍സള്‍ട്ടേഷന്‍ നടത്തിയിട്ടേ ഇത് പ്രാവര്‍ത്തികമാക്കുകയുളളു. ആത്മഹത്യ, അനാറെക്‌സിയ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.

കുട്ടികളെ ഓണ്‍ലൈനില്‍ സുരക്ഷിതരാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്‍്‌റില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് മോശപ്പെട്ട സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം ഉയര്‍ന്നത്. കണ്‍സര്‍വേറ്റീവ് എംപി ക്ലെയര്‍ പെറി അവതരിപ്പിച്ച നിര്‍ദ്ദേശം ഗവണ്‍മെന്റ് സ്വീകരിച്ചാല്‍ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും അശ്ലീലസൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഇത്തരം സൈറ്റുകള്‍ ആവശ്യമുളളവര്‍ കമ്പനിയെ നേരിട്ട് സമീപിക്കേണ്ടതായി വരും. നിലവില്‍ ആക്ടീവ് ചോയ്‌സ് എന്ന പേരില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പദ്ധതിയുടെ പരിഷ്‌കരിച്ച രൂപമാകും ഇത്.

ആക്ടീവ് ചോയ്‌സ് അനുസരിച്ച് പുതുതായി ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് അശ്ലീലസൈറ്റുകള്‍ വേണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുളള ഒപ്ഷനുണ്ട്. പുതിയ പദ്ധതി ആക്ടീവ് ചോയ്‌സ് പ്ലസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് അശ്ലീലസൈറ്റുകള്‍ ആട്ടോമാറ്റിക്കായി നിരോധിക്കും. തുടര്‍ന്ന് പോര്‍ണോഗ്രഫിക് സൈറ്റുകള്‍, വയലന്‍സ് സൈറ്റുകള്‍ തുടങ്ങിയവ ആവശ്യമുണ്ടെങ്കില്‍ സേവനദാതാക്കളെ സമീപിക്കണം. ബ്രട്ടനിലെ പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിടി, ടാക് ടാക്, വിര്‍ജിന്‍ മീഡിയ, സ്‌കൈ എന്നിവര്‍ പുതിയ കോഡ് ഓഫ് പ്രാക്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍ പുതിയ സിസ്റ്റവും നൂറ് ശതമാനം ഫലപ്രദമല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. അതിനാല്‍ തന്നെ കൂടുതല്‍ മെച്ചപ്പെട്ട സിസ്റ്റത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണന്നും മന്ത്രിമാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.