1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2016

സ്വന്തം ലേഖകന്‍: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വ്രതശുദ്ധിയുടെ റമദാന്‍ മാസത്തിന് തുടക്കമായി. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ സംസ്ഥാനത്ത് തിങ്കളാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു.

തിങ്കളാഴ്ച നോമ്പ് തുടങ്ങുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് കോയ ജമലുലൈ്‌ളലി തങ്ങള്‍, കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് വി.എം. മൂസ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരും സ്ഥിരീകരിച്ചു.

മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവര്‍ അറിയിച്ചു. പാളയം ജുമാമസ്ജിദില്‍ ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന ഇമാമുമാരുടെ യോഗത്തിന്റേതാണ് തീരുമാനം.

സൗദിയില്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ ഒന്ന് തിങ്കളാഴ്ചയാണെന്ന് തീരുമാനിച്ചത്. എന്നാല്‍, ഒമാനില്‍ ചൊവ്വാഴ്ചയായിരിക്കും റംസാന്‍ വ്രതം ആരംഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.