1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

ഗവണ്‍മെന്റ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയാല്‍ സ്‌കൂളുകളില്‍ ഇത്തരം വിവാഹങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍ബന്ധിതരാകുമെന്ന് ആരോപണം. ഗേ മാര്യേജ് നിയമവിധേയമാക്കിയാല്‍ പാരമ്പര്യ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിക്കുന്ന അധ്യാപകര്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവരുമെന്നും റോമന്‍ കാത്തലിക് ചര്‍ച്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. പുതിയ വിവാഹ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ സെക്‌സ് എഡ്യുക്കേഷന്‍ ക്ലാസുകളില്‍ സ്വവര്‍ഗ്ഗരതിയും പഠനവിഷയമാക്കേണ്ടി വരുമെന്നും സ്‌കോട്ട്‌ലാന്‍ഡിലെ കര്‍ദിനാള്‍ കെയ്ത് ഓബ്രിയാന്‍ പറഞ്ഞു.

സ്വവര്‍ഗ്ഗ വിവാഹത്തെകുറിച്ച് സ്‌കൂളുകളില്‍ പഠിപ്പിക്കാതിരിക്കുന്നത് സമത്വ നിയമത്തിന്റെ ലംഘനമാണന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ എയ്ഡന്‍ ഓ നീല്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ ലിംഗത്തില്‍ പെട്ടവരുടെ വിവാഹത്തിന് സമൂഹം നല്‍കുന്ന അവകാശവും അധികാരവും സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കും ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥരാണന്നും ഓ നീല്‍ പറഞ്ഞു.സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയാല്‍ സ്‌കുളുകളില്‍ നിന്ന പാരമ്പര്യവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പഠനരീതികള്‍ നീക്കേണ്ടിവരുമെന്ന് കര്‍ദിനാള്‍ കെയ്ത് ആശങ്ക പ്രകടിപ്പിച്ചു.

സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കോട്ട്‌ലാന്‍ഡ് പാര്‍ലമെന്‍്‌റ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ തീരുമാനിച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി നിക്കോള സ്റ്റര്‍ജിയന്‍ പറഞ്ഞു. നിലവില്‍ 69 എംപിമാരാണ് സ്‌കോട്ടലാന്‍്ഡ് പാര്‍ലമെന്റില്‍ സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിക്കുന്നത്. ഈ അനുകൂല സ്വരം വോട്ടായി മാറിയാല്‍ പാര്‍ലമെന്റില്‍ ഈക്വല്‍ മാര്യേജ് നിയമം പാസ്സാകുമെന്നാണ് കരുതുന്നത്. നിലവില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ സിവില്‍ രീതികളില്‍ കൂടി സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക് വിവാഹിതരാകാമെങ്കിലും പളളികളിലും മറ്റ് മത വിശ്വാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുളള വിവാഹം നടത്താന്‍ അനുവദിക്കാറില്ല.

മതവിശ്വാസ സ്ഥാപനങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയാല്‍ എന്ത് സംഭവിക്കും എന്ന് പരിശോധിക്കാന്‍ സ്‌കോട്ട്‌ലാന്‍്ഡ് ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷന്‍ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം കണ്‍സള്‍ട്ടേഷന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടു്ത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. കണ്‍സള്‍ട്ടേഷന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ അടുത്ത തീരുമാനമെടുക്കുകയുളളുവെന്ന് ഗവണ്‍മെന്റ് വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.