1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദി ഓജര്‍ കമ്പനിയില്‍ നിന്ന് നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിന് വിലക്ക് ഉണ്ടാവുകയില്ല. ഇഖാമയുടെ കാലാധി തീര്‍ന്നതിന്റെ പേരില്‍ ഇവരെ പോലീസ് പിടികൂടില്ലെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സൗദി ഓജര്‍ കമ്പനിയിലെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യമായി ഇഖാമ പുതുക്കുന്നതിനും,ഫൈനല്‍ എക്‌സിറ്റ് അടിക്കുന്നതിനും, സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും സൗകര്യം ഉണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഡയറ്കടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്. ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും സൗദിയില്‍ വരുന്നതിന് വിലക്കുണ്ടാവുകയില്ല.

സൗജി ഓജര്‍ കമ്പനിയുടെ ജിദ്ദയിലെ സൊജക്‌സ് ലേബര്‍ കമ്പനിയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണിയിലായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി താത്ക്കാലിക ക്രമീകരണങ്ങള്‍ ചെയ്തതിനു ശേഷം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.