1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2016

സ്വന്തം ലേഖകന്‍: സൗദിയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴില്‍ പ്രതിസന്ധി, സൗദി രാജാവ് ഇടപെടുന്നു. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളം ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തണമെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സല്‍മാന്‍ രാജാവ് ഉത്തരവിട്ടു.

തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി 10 കോടി സൗദി റിയാല്‍ അനുവദിക്കാനാണ് നിര്‍ദേശം. ഈ തുക ജോലി ചെയ്ത കമ്പനികളില്‍ നിന്നും പിന്നീട് ഈടാക്കും. സൗദി വേതനസംരക്ഷണ നിയമപ്രകാരം തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍ മന്ത്രാലയം ഉറപ്പാക്കണം.

ശമ്പള കുടിശ്ശിക ലഭിക്കാത്ത കേസുകളില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം തൊഴില്‍ മന്ത്രാലയം നല്‍കണമെന്നും രാജാവ് നിര്‍ദേശം നല്‍കി. നാട്ടിലേയ്ക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ക്ക് സൗദിമന്ത്രാലയത്തിന്റെ സഹായം ലഭിക്കും. തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സുമായി തൊഴില്‍ മന്ത്രാലയം യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ഇതിന് ചെലവാകുന്ന പണം വീഴച വരുത്തിയ കമ്പനികളില്‍ നിന്നും ഈടാക്കണമെന്നും സല്‍മാന്‍ രാജാവിന്റെ ഉത്തരവില്‍ പറയുന്നു.

ശമ്പള കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതു വരെ ബന്ധപ്പെട്ട കമ്പനികളുടെ ബില്ലുകള്‍ പാസാക്കില്ല. ജോലിയും ശമ്പളവും ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കണമെന്നും രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.