1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2016

സ്വന്തം ലേഖകന്‍: സൗദി തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കും, സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം. തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ മാസങ്ങളായി ജോലിയോ വേതനമോ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് സൗദി സര്‍ക്കാര്‍ സൗജന്യമായി നാട്ടില്‍ എത്താന്‍ അവസരം ഒരുക്കുമെന്നു കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വികെ സിങ് വ്യക്തമാക്കി.

സൗദി തൊഴില്‍ മന്ത്രി മുഫര്‍റജ് അല്‍ ഹാഖ്ബാനിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വികെ സിങ്. കഴിഞ്ഞയാഴ്ച സൗദിയിലെ ഏറ്റവും വലിയ കോണ്‍ട്രാക്ടിoഗ് കമ്പനിയായ സൗദി ഓജര്‍ കമ്പനി പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ ജിദ്ദ, മക്ക,തായിഫ് തുടങ്ങിയ ആറു ലേബര്‍ ക്യാമ്പുകളില്‍ 2500 ഇന്ത്യന്‍ തൊഴിലാളികളാണ് വഴിയാധാരമായത്.

റിയാദ്, മക്ക, മദീന, ജിസാന്‍, ഹായില്‍, അല്‍കോബാര്‍ തുടങ്ങിയ സൗദി കമ്പനിയിലും ആയിരക്കണക്കിന് തൊഴിലാളികളായ ഇന്ത്യക്കാരാണ് പ്രതിസന്ധിയിലാണ്. 58 ,000 ത്തോളം പേര്‍ ജോലിനോക്കുന്ന സൗദി ഓജര്‍ കമ്പനി കഴിഞ്ഞ ഏഴ് മാസത്തോളമായി തൊഴിലാളികള്‍ക്ക് വേതനം നല്‍കിയിട്ട്. കഴിഞ്ഞ 10 ദിവസം മുന്‍പ് ഇവിടുത്തെ തൊഴിലാളികളുടെ ക്യാമ്പില്‍ മെസും നിര്‍ത്തിയതോടെ ഇവര്‍ പട്ടിണിയിലുമായി.

തൊഴില്‍ നഷ്ടപ്പെട്ടും, വേതനം ലഭിക്കാതെയും നാട്ടില്‍ പോകാന്‍ കഴിയാതെയുമായി പതിനായിരത്തോളം ഇന്ത്യക്കാര്‍ ഈ ക്യാമ്പുകളില്‍ മാത്രമായി ഉണ്ടെന്നാണ് കണക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ വിലയിടവ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വന്‍കിട നിര്‍മ്മാണ കമ്പനികള്‍ തകര്‍ന്നിടഞ്ഞത്. ശമ്പളമോ, ഭക്ഷണമോ, ചികിത്സയോ ലഭിക്കാതെ കഴിഞ്ഞിരുന്ന തൊഴിലാളികള്‍ ട്വിറ്ററിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരുടെ ദുരിതം പുറംലോകം അറിഞ്ഞത്.

ഇവിടെയുള്ള തൊഴിലാളികള്‍ക്ക് ആവിശ്യമായ ചികിത്സയും ഭക്ഷണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ചെയ്യാന്‍ സൗദി ഗവണ്‍മെന്റ് സത്വര നടപടികള്‍ ആരഭിച്ചിട്ടുണ്ട് .ഇന്ത്യയിലേക്ക് മടങ്ങി പോകേണ്ടവര്‍ക്ക് ഇഖാമ നടപടികള്‍ സുതാര്യമാക്കി നല്‍കും. ശമ്പള കുടിശിക ലഭിക്കാനുണ്ടെന്നു പരാതി നല്‍കിയവരുടെ പരാതികളിന്മേല്‍ ഉടന്‍ പരിഹാരം ഉണ്ടാകും. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് സൗദി അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മടങ്ങി പോകുന്നവര്‍ക്ക് ശമ്പള കുടിശ്ശിക ലഭ്യമാക്കുന്നതിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ എംബസി ഏറ്റെടുത്തുതായും ഇന്ത്യക്കാരുടെ പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയ സൗദി സര്‍ക്കാരിന് നന്ദി പറയുന്നതായും മന്ത്രി വികെ സിങ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.