1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2012

പുകവലിക്കാനുള്ള പ്രത്യേക സ്ഥലത്തല്ലാതെ പുകവലിച്ചാലും പിഴ നല്‍കേണ്ടിവരും. ഇവിടെ ധര്‍ണ, കൂട്ടംകൂടലുകള്‍, ഘോഷയാത്ര എന്നിവ നടത്തുകയോ വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്താലും പിഴ അടയ്‌ക്കേണ്ടിവരും. ഇത്തരത്തിലുള്ള 23 നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ മൂന്ന് ഭാഷകളിലായി ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് സ്ഥാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അസാധാരണ ഗസറ്റ് ഭാഗം മൂന്ന് സെക്ഷന്‍ നാല് പ്രകാരം, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ റെഗുലേഷന്‍ പ്രകാരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കാണ് പിഴ ചുമത്താനുള്ള അധികാരം നല്‍കിയിട്ടുള്ളത്. തിരുവനന്തപുരത്തെ വിമാനത്താവളങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും യാത്രക്കാരുടെ എല്ലാ തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് ഇവിടെ പുതിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.എന്‍. ചന്ദ്രന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പോകുന്നവര്‍ പരിസര ശുചീകരണം മുതലുള്ള എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്.
എന്നാല്‍ ഇവര്‍ ഇന്ത്യയിലെത്തിയാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. മുന്‍ പ്രസിഡന്റായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ചൂണ്ടിക്കാട്ടിയതാണ് ഈ വാക്കുകള്‍. ഇതുപോലെ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവരും പോകുന്നവരും നിയമങ്ങള്‍ അനുസരിച്ചേ മതിയാവൂ. അതേസമയം തിരുവനന്തപുരം വിമാനത്താവളം എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ (എ.സി.ഐ) യുടെ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റിപ്രകാരം ഒന്നാം സ്ഥാനത്തേക്കും പരിഗണിച്ചിട്ടുണ്ട്.
അനുവാദമില്ലാതെ ടെര്‍മിനലില്‍ പ്രവേശിക്കുക, യാത്രക്കാരുടെ ബാഗേജ് ട്രോളി ദുരുപയോഗം ചെയ്യുക, നോ പാര്‍ക്കിങ്ങില്‍ വാഹനമിടുക, അമിത വേഗത ഇവയെല്ലാം കണ്ടുപിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. ഇവയുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലെ ക്യാമറകളില്‍ നിന്ന് കണ്ടെത്തി പിഴ ഈടാക്കുമെന്ന് വിമാനത്താവള ഡയറക്ടര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.