1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

സുനില്‍ രാജന്‍

കള്ളവും ചതിവുമില്ലാതെ മാനുഷരെല്ലാരും ഒരുമയോടെ കഴിഞ്ഞിരുന്ന ചരിത്ര കാലത്തിന്‍റെ സുവര്‍ണ സ്മരണകളുണര്‍ത്തി എത്തുന്ന ഓണം ലോകമെമ്പാടുമുള്ള മലയാളികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളോടെ കൊണ്ടാടുമ്പോള്‍ പോലും പകയുടെയും പ്രതികാരത്തിന്‍റെയും വ്യക്തി വൈരാഗ്യത്തിന്‍റെയും കണക്കു തീര്‍ക്കലായി മാറുന്നു ചില സംഘടനകളുടെ ഓണാഘോഷം.

പ്രസ്ഥാനത്തിന്‍റെ ആദര്‍ശങ്ങള്‍ കാറ്റില്‍ പറത്തി, വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സംഘടനാ ഭാരവാഹികള്‍ ഭരണഘടനാ വിരുദ്ധമായ ജനദ്രോഹ നടപടികളിലേക്ക് തിരിയുന്നു. പരസ്യമായ ആരോപണ പ്രചാരണം, ചേരിതിരിഞ്ഞുള്ള വിഴുപ്പലക്കല്‍ – എന്നിവ പിന്നീടുള്ള കലാപരിപാടികള്‍. സമൂഹത്തിലെ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ച മുതിര്‍ന്ന അംഗങ്ങളെ പരിഹസിച്ചു തള്ളി “പണി” കൊടുക്കുന്നു.

പരിണിത ഫലം മറ്റൊരു മലയാളി സംഘടനയുടെ ജനനം. അങ്ങനെ Stafford – ല്‍ SMILE (Stafford Malayali Independent League for Entertainment ) രൂപം കൊണ്ടു.വാര്‍ഷിക വരിസംഖ്യ കൊടുത്ത് പുതുക്കാവുന്ന മെമ്പര്‍ഷിപ് സംവിധാനം ഇല്ലാത്ത SMILE – ന്‍റെ അനുഭാവികളെ
“friends of SMILE ” എന്നാവും അറിയപ്പെടുക.

നിയമ സംവിധാനങ്ങള്‍ക്ക് നിര്‍വചിക്കാന്‍ കഴിയാത്ത….. ഭരണഘടനയുടെ ചട്ടക്കൂടില്ലാത്ത “സ്നേഹം” എന്ന വികാരത്തെ കാത്തുസൂക്ഷിക്കാനും…. പ്രവാസി ജീവിതത്തിന്‍റെ തിരക്കില്‍ പെട്ട് നഷ്ടപ്പെട്ടു പോകുന്ന നിര്‍മലമായ സാമൂഹ്യ ജീവിതത്തിനും വേണ്ടിയായിരിക്കും “SMILE” പ്രവര്‍ത്തിക്കുക.

സ്നേഹത്തിന്‍റെ ഏറ്റവും നിഷ്കളങ്കമായ ഭാവ പ്രകടനമാണ് “SMILE “. നമുക്കത് മറക്കാതിരിക്കാം.
SMILE please …

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.