1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2011

പുതിയ പുതിയ പ്രമേയങ്ങള്‍ കണ്ടെത്തി സിനിമകള്‍ ചെയ്യണമെന്ന്‌ ഡയറക്‌ടര്‍ ബ്ലെസി. താരമൂല്യം നോക്കി മാത്രം സിനിമയെടുത്താല്‍ മലയാളത്തിന്‌ രക്ഷപെടാനാവില്ല. പുതിയ കഥകളുണ്ടായെങ്കില്‍ മാത്രമേ സിനിമയ്‌ക്ക്‌ ജീവനുണ്ടാവുകയുള്ളൂ. തന്റെ പുതിയ സിനിമയായ പ്രണയം ഇതിനുള്ള തുടക്കമാണെന്ന്‌ ബ്ലെസി പറയുന്നു. സൂപ്പര്‍താരത്തെ നിറഞ്ഞഭിനയിപ്പിച്ചതുകൊണ്ട്‌ മലയാള സിനിമ രക്ഷപെടുകയില്ല. അങ്ങനെയാവുമ്പോള്‍ സിനിമകള്‍ അവര്‍ക്കു മാത്രമാവുകയാണ്‌.

വ്യത്യസ്‌തതയുള്ള കഥകളും പ്രമേയങ്ങളും കൊണ്ടുവന്നാലെ മലയാള സിനിമകള്‍ വിജയിക്കുകയുള്ളു. ഇത്തരത്തിലുള്ളവ ഉണ്ടാവാത്തതിനാലാണ്‌ തീയേറ്ററുകള്‍ക്ക്‌ കാണികളെ നഷ്‌ടപ്പെടുന്നതെന്നും ബ്ലെസി പറഞ്ഞു. കോഴിക്കോട്‌ നടന്ന പ്രസ്‌ക്ലബിന്റെ മുഖമുഖത്തിയാണ്‌ ബ്ലെസി ഇക്കാര്യങ്ങള്‍ പറഞ്ഞത്‌.

`പുതിയ ഒരു പ്രമേയം കിട്ടുമ്പോള്‍ മാത്രമാണ്‌ ഞാന്‍ സിനിമ എടുക്കാറുളളത്‌. ഇത്തരത്തില്‍ പുതിയ പ്രമേയങ്ങളൊന്നും ലഭിച്ചില്ലെങ്കില്‍ പണി നിര്‍ത്തും. അല്ലാതെ പഴയ സിനിമകളൊന്നും റീമേക്ക്‌ ചെയ്യാന്‍ താല്‌പര്യമില്ല’- ബ്ലെസി പറഞ്ഞു. ആടുജീവിതം സിനിമയാക്കുന്നതിനെ കുറിച്ച്‌ ഗൗരവമായി ആലോചിച്ചുവരികയാണെന്നും ഇത്തരത്തിലൊരു വിഷയം സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നത്‌ ശ്രമകരമായ ജോലിയാണെന്നും ബ്ലെസി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.