1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2012

ക്ഷയരോഗ പരിശോധനയ്ക്ക് ശേഷം മാത്രം കുടിയേറ്റക്കാര്‍ക്ക് വിസ അനുവദിച്ചാല്‍ മതിയെന്ന ഗവണ്‍മെന്റ് തീരുമാനം.ആറുമാസത്തില്‍ കൂടുതലുള്ള വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന ആരോഗ്യ പരിശോധനകള്‍ നടത്തി രോഗബാധിതരല്ലന്ന് കണ്ടെത്തിയാല്‍ മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് പുതിയ തീരുമാനം. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്ക് അനുസരിച്ച് 67 രാജ്യങ്ങളില്‍ ക്ഷയരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെ നിന്ന് വിസയ്ക്ക് അപേക്ഷിക്കുന്ന ആളുകള്‍ ക്ഷയരോഗമില്ലന്ന സര്‍ട്ടിഫിക്കറ്റ് കൂടി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ നല്‍കണം.

സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ എയര്‍പോര്‍ട്ടിലെ സ്‌ക്രീനിംഗ് സംവിധാനമുപയോഗിച്ച് പരിശോധിക്കുകയും രോഗബാധിതരെന്ന് കണ്ടെത്തിയാല്‍ രാജ്യത്ത് കടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.
കുടിയേറ്റക്കാര്‍ക്ക് ക്ഷയരോഗ പരിശോധനകള്‍ നടത്താന്‍ ആശുപത്രികള്‍ക്കും എയര്‍പോര്‍ട്ട് അധികാരികള്‍ക്കും 40 മില്യണിലധികം പൗണ്ട് ചെലവ് വരുമെങ്കിലും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ ഇതിന് കഴിയുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.

നിലവില്‍ ക്ഷയരോഗികളുടെ എണ്ണം കഴിഞ്ഞ മൂപ്പതു വര്‍ഷത്തിനിടക്ക് ഏറ്റവും കൂടിയ നിലയിലാണ്. പണ്ട് കാലത്ത് ക്ഷയരോഗം ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിനെ പൂര്‍ണ്ണമായും തുടച്ച് നീക്കാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 9000 രോഗബാധിതരെ പുതുതായി കണ്ടെത്തിയിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇത് വെറും ആറായിരമായിരുന്നു. വര്‍ദ്ധിച്ച അളവിലുളള കുടിയേറ്റമാണ് ക്ഷയരോഗം പെരുകാന്‍ കാരണമായതെന്നാണ് വിദഗദ്ധരുടെ കണ്ടെത്തല്‍. നിലവില്‍ മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്ക് കൃത്യസമയത്ത് ക്ഷയരോഗം കണ്ടെത്താന്‍ സാധിക്കാത്തത് കാരണം അലീന സാരംഗ് എന്ന പാകിസ്ഥാനി പെണ്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. എയര്‍ പോര്‍ട്ടിലെ സ്‌ക്രീനിംഗ് പരിശോധനാഫലങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാരിലാണ് ക്ഷയരോഗബാധിതര്‍ ഏറെയുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.