1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2011

ജര്‍മ്മനിയിലെ ഒരു നഗരത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതിനെതിരെ നഗരത്തിലെ മുന്നൂറോളം സ്ത്രീകള്‍ തങ്ങളുടെ പങ്കാളികള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സെക്‌സ് ബാന്‍ മൂന്നു മാസവും പത്തൊമ്പത് ദിവസവും പിന്നിട്ടപ്പോള്‍ വിജയം കണ്ടു. സമരം ഇത്രയും ദിവസം ആയപ്പോഴേക്കും നഗരത്തിലെ റോഡിന്റെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ തങ്ങളുടെ സെക്‌സ് ബാന്‍ അവസാനിപ്പിച്ചതായി ബാര്‍ബക്കോസിലെ സ്ത്രീകളുടെ കൂട്ടായമ അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ കൊളംബിയയിലെ ബാര്‍ബക്കോസിലാണ് സ്ത്രീകള്‍ വിചിത്രമായ ഈ നിരോധനം ഏര്‍പ്പെടുത്തിയത്.

റോഡുകള്‍ നന്നാകുന്നത് വരെ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഉറങ്ങില്ലെന്നുമായിരുന്നു ഇവരുടെ തീരുമാനം. അധികൃതരെ റോഡിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങളുടെ പുരുഷന്മാര്‍ കാണിക്കുന്ന അലംഭാവമാണ് നടപടികളൊന്നുമില്ലാതിരിക്കാന്‍ കാരണമെന്നും അതിനാല്‍ അവര്‍ക്ക് സെക്‌സ് നിഷേധിച്ച് തങ്ങള്‍ പ്രതിഷേധിക്കുകയാണെന്നുമാണ് സ്ത്രീകള്‍ അറിയിച്ചത്.

ഈ തീരുമാനം മഹത്തായതായിരുന്നെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്ക് അതിന് ഫലം ലഭിച്ചുവെന്നും മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത ലസ് മരിന കാസിലോ അറിയിച്ചു. പതിനേഴ് മൈല്‍ ദൂരം വരുന്ന റോഡിന്റെ വികസനത്തിനായി 21 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഇവരുടെ സമരം വിജയം കണ്ടത്. കഴിഞ്ഞയാഴ്ച ഇവിടു്‌ത്തെ റോഡ് പണി ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.