1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2012

ഓരോ ദിവസവും കുടിയേറ്റക്കാര്‍ക്കെതിരെ ഓരോ പുതിയ റിപ്പോര്‍ട്ടുകളുമായി രംഗത്ത്‌ വരികയാണ് കുടിയേറ്റ ഉപദേശക സമിതിയുടെ പ്രധാന പണി.അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാര്‍ക്കെതിരെ തൊള്ള തുറക്കാന്‍ മടി കാണിക്കുന്ന ഇക്കൂട്ടര്‍ യൂറോപ്പിന് പുറത്തു നിന്നുമുള്ള ആളുകളെയാണ് ദിവസേനയെന്നോണം ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്.

ഈ പരമ്പരയിലെ ഒടുവിലത്തെ റിപ്പോര്‍ട്ട് വിസിറ്റ് വിസയില്‍ യു കെയില്‍ എത്തുന്ന വിദേശികളെ ലക്ഷ്യമിട്ടാണ്.സന്ദര്‍ശ വിസയില്‍ യു കെയില്‍ എത്തുന്നവര്‍ NHS ചികിത്സ സൌജന്യമായി നേടുന്നത് മൂലം ഇക്കഴിഞ്ഞ വര്‍ഷം 40 മില്യന്‍ പൌണ്ടാണ് സര്‍ക്കാരിന് എഴുതിക്കളയേണ്ടി വന്നതെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന കണക്കുകള്‍.വെസ്റ്റ് മിഡ്ലാണ്ട്സിലെ ചില ആശുപത്രികള്‍ ആണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

വിസിറ്റ് വിസയില്‍ എത്തുന്ന ആര്‍ക്കും ജി പി സെന്ററില്‍ രെജിസ്റ്റര്‍ ചെയ്യുവാനുള്ള സൌകര്യമുണ്ട്.ജി പി രെജിസ്ട്രേഷന്‍ കിട്ടിയാല്‍ സ്വാഭാവികമായി NHS -ല്‍ സൌജന്യ ചികിത്സ ലഭിക്കുകയും ചെയ്യും.ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ലക്ഷങ്ങള്‍ ചിലവു വേണ്ടി വരുന്ന ചികിത്സ ലഭിക്കാന്‍ വേണ്ടി മാത്രം യു കെയിലേക്ക് വിസിറ്റ് വിസയില്‍ വരുന്നുണ്ടെന്നാണ് കുടിയേറ്റ സമിതിയുടെ കണ്ടെത്തല്‍.ദിവസേന ശരാശരി നാലു ഗര്‍ഭിണികള്‍ ആണ് ലണ്ടനില്‍ വിമാനമിറങ്ങുന്നത്.ഇവരില്‍ പലരും NHS -ലെ സൌജന്യ പ്രസവവും കഴിഞ്ഞ് ഇവിടെത്തന്നെ കൂടുകയാണ് പതിവു.കുടുംബപരമായ കാരണങ്ങളാല്‍ ഇവരെ മാതൃരാജ്യത്തെക്കു തിരിച്ചയക്കുകയും എളുപ്പമല്ല.

വിസിറ്റ് വിസക്കാര്‍ വരുത്തി വയ്ക്കുന്ന ബാധ്യത മൂലം ബ്രിട്ടീഷുകാര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും വെയിറ്റിംഗ് ടൈം കൂടുന്നുമെന്നുമാണ് ആരോപണം.എന്തായാലും പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വിസിറ്റ് വിസക്കാരുടെ NHS ചികിത്സ സംബന്ധിച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെക്കുമെന്നാണ് ലഭിക്കുന്ന സൂചന,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.