1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

വീസാ ചട്ടലംഘനം നടത്തിയ കേസില്‍ യുകെയില്‍ അറസ്റ്റിലായ മലയാളി നഴ്സുമാരെ നാടുകടത്താനുള്ള ശ്രമങ്ങളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നു. ഇവരെ കേസില്‍ നിന്നു രക്ഷപ്പെടുത്താനായി ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോളിസിറ്ററുടെ ശ്രമം വിജയിച്ചിട്ടില്ല ഇതോടുകൂടി ഈ നേഴ്സുമാരെ നാട് കടത്തുമെന്നു ഉറപ്പായി.

തിരുവനന്തപുരം സ്വദേശികളായ ജിബിന്‍, പ്രിയ, പാലാ സ്വദേശി ജിഷ, അങ്കമാലി സ്വദേശി ജൂലി എന്നീവര’ടക്കം എട്ടു പേരെയാണ് അനുവദിച്ചതിലും കൂടുതല്‍ സമയം ജോലി ചെയ്തതിന്റെ പേരില്‍ തിങ്കളാഴ്ച എമിഗ്രേഷന്‍ വിഭാഗമായ യുകെ ബോര്‍ഡര്‍ ഏജന്‍സി (യുകെബിഎ) അറസ്റ് ചെയ്തത്.

അറസ്റിലായവര്‍ ബെഡ്ഫോര്‍ഡ് ഷെയറിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ്. ഇവരില്‍ ആറു പേരെ 17-നു നാട്ടിലേക്കു കയറ്റി വിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒരാള്‍ പാസ്പോര്‍ട്ട് ഹോം ഓഫീസില്‍ വീസാ നീട്ടിക്കിട്ടുന്നതിനു സമര്‍പ്പിച്ചിരിക്കുകയാണ്.

അതിനാല്‍ അയാളുടെ കാര്യത്തില്‍ തീരുമാനമായില്ല. ഇയാള്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ തന്നെ തുടരും. പിടിയിലായ മലയാളികളായ ഏഴു പേരെയും ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയിലേക്കാകും കയറ്റി അയയ്ക്കുക. യുകെബിഎ തന്നെയാണ് ടിക്കറ്റ് എടുത്തു നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.