1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

മലയാളത്തില്‍നിന്നു റീമേക്ക് ചെയ്ത ചിത്രങ്ങളിലൂടെയാണു തന്നിലെ നടന്റെ വ്യത്യസ്ത മുഖം പുറത്തുവന്നതെന്നു തമിഴ് നടന്‍ വിജയ്. ഒരേ ഫോര്‍മുലയില്‍ മാത്രം അഭിനയിക്കുന്ന നടനില്‍നിന്നു വ്യത്യസ്തനാവാന്‍ ഉപകരിച്ചത് ഇത്തരം ചിത്രങ്ങളിലെ വേഷങ്ങളായിരുന്നു. തന്റെ മികച്ച ചിത്രങ്ങളായി എല്ലാവരും കാണുന്ന കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് എന്നിവ മലയാളത്തില്‍നിന്നു റീമേക്ക് ചെയ്തവയാണ്. അഭിനേതാവെന്ന നിലയില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ഒരു മാറ്റം ഇനിയും ആവശ്യമാണെന്നും വിജയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ചിത്രമായ വേലായുധത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു വിജയ്.

മലയാളചിത്രങ്ങള്‍ കൂടുതല്‍ ജീവിതഗന്ധികളാണ്. വിജയിക്കുന്ന സിനിമകളുടെ ഫോര്‍മുലകളില്‍ മാത്രം വീണ്ടും സിനിമകള്‍ ഉണ്ടാകുന്നതു വിഷമകരമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ വിളിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കുമെന്നു നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, ഇരുവരും ഇതുവരെ തന്നെ ക്ഷണിച്ചിട്ടില്ല. വേലായുധം അമാനുഷിക പരിവേഷമുള്ള കഥാപാത്രമാണെന്ന വാര്‍ത്ത ശരിയല്ല. അത് സാധാരണക്കാരന്റെ കഥയാണ് – വിജയ് വിശദമാക്കി.

ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസിനു കൊച്ചിയില്‍ ലഭിച്ച സ്വീകരണം തമിഴ്നാട്ടിലേതിനോടു സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി ദിനത്തില്‍ ചിത്രം തിയറ്ററുകളിലെത്തും. ഇന്നലെ ഉച്ചയോടെ സരിത തിയറ്ററില്‍ നടന്ന ട്രെയ്ലര്‍ റിലീസിനു വന്‍ ജനാവലിയാണു തടിച്ചുകൂടിയത്. വിജയ് എത്തുന്നുണ്െടന്നറിഞ്ഞ് തിയറ്ററും പരിസരവും നേരത്തെ തന്നെ ആരാധകരെക്കൊണ്ടുനിറഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ സരിത തിയറ്റര്‍ വരെ ഒരു മണിക്കൂറോളം ഗതാഗത തടസവും അനുഭവപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.