1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2011

തമിഴകത്ത്‌ കിടിലന്‍ വേഷങ്ങളുള്‍പ്പെടെ സൂപ്പര്‍താരമായി വിലസുന്ന വിക്രം അവസരവും തനിക്കുപറ്റിയ കഥയും കിട്ടിയാല്‍ മലയാളത്തില്‍ എത്തുമെന്ന്‌ നേരത്തെ അറിയിച്ചിട്ടുള്ളതാണ്‌. അതെ, വിക്രത്തിന്റെ സമയം അടുത്തുവരുന്നു. അല്ലെങ്കില്‍ മലയാളിയുടെ സമയം അടുത്തുവരുന്നു. വ്യത്യസ്‌തമായ വേഷങ്ങള്‍ചെയ്‌ത്‌ ഏറെ പേരെടുത്ത, ദേശീയ അവാര്‍ഡും, തമിഴ്‌നാട്‌ സ്‌റ്റേറ്റ്‌ അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും, മിലാന്‍ യൂണിവേഴ്‌സിറ്റിയുടെ ഡോക്‌ടറേറ്റും നേടിയ വിക്രത്തിനെ അടുത്തുതന്നെ ഒരു മലയാള ചിത്രത്തില്‍ കാണാം.

അതും സംഭവബഹുലമായ ഒരു ചരിത്രകഥ പറയുന്ന ചിത്രത്തിലൂടെ. നല്ലൊരു ചിത്രത്തിനായി കാത്തിരുന്ന വിക്രത്തെത്തേടി മികച്ച ചിത്രംതന്നെയെത്തിയിരിക്കുന്നു. വിക്രത്തിന്റെ കാത്തിരിപ്പിന്‌ ഫലം കിട്ടിയിരിക്കുന്നുവെന്നുവേണമെങ്കില്‍ പറയാം. തമിഴില്‍ അന്യന്‍, പിതാമകന്‍, സേതു, രാവണ്‍, ദൈവതിരുമകള്‍ തുടങ്ങിയ സൂപ്പര്‍ ചിത്രങ്ങള്‍ ചെയ്‌ത വിക്രം മലയാളത്തില്‍ `കുഞ്ഞാലിമരയ്‌ക്കാര്‍’ എന്ന ടൈറ്റില്‍ കഥാപാത്രമായിത്തന്നെയെത്തുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇത്തവണ ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രം `ആദാമിന്റെ മകന്‍ അബു’ ഒരുക്കിയ സലിം അഹമ്മദ്‌ ചിത്രം സംവിധാനം ചെയ്യുന്നുവെന്നതാണ്‌.

അപ്പോള്‍ രണ്ട്‌ ദേശീയ അവാര്‍ഡ്‌ ജേതാക്കള്‍ തമ്മില്‍ ചേരുന്നു. `ആദാമിന്റെ മകന്‍ അബു’വാണെങ്കില്‍ ഒസ്‌കാര്‍ നോമിനേഷന്‍ വരെ നേടിയിരിക്കുന്നു. റിയലിസ്‌റ്റിക്‌ ആയ ഒരു ഹീറോയെ സൃഷ്‌ടിക്കുമെന്ന്‌ സലിം അഹമ്മദ്‌ അറിയിക്കുകയും ചെയ്‌തിരിക്കുകയാണ്‌. അപ്പോള്‍ മികച്ചൊരു സൃഷ്‌ടി പ്രതീക്ഷിക്കാം. നേരത്തെ മോഹന്‍ലാലിനെ നായകനാക്കി ജയരാജ്‌ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.