1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
നിസാമുദ്ദീനിൽ മതചടങ്ങിൽ പങ്കെടുത്ത 200 പേർക്ക് കൊറോണ ലക്ഷണങ്ങൾ; 2000 പേർ നിരീക്ഷണത്തിൽ
നിസാമുദ്ദീനിൽ മതചടങ്ങിൽ പങ്കെടുത്ത 200 പേർക്ക് കൊറോണ ലക്ഷണങ്ങൾ; 2000 പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ: ഡൽഹി നിസാമുദ്ദീനിൽ ഒരു മതചടങ്ങിൽ പങ്കെടുത്ത ഇരുന്നൂറോളം പേർക്ക് ഒരുമിച്ച് കോവിഡ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട്. നിസാമുദ്ദീനിലെ ദർഗയിൽ മാർച്ച് 18ന് നടന്ന മതചടങ്ങിൽ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഈ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നതായാണ് വിവരം. ഇത് …
“അറിവില്ലായ്മ ക്ഷമിക്കണം,” കൊവിഡിൽ നിന്ന് രക്ഷനേടി റാന്നി സ്വദേശികൾ; മധുരം നൽകി യാത്രയയപ്പ്
“അറിവില്ലായ്മ ക്ഷമിക്കണം,” കൊവിഡിൽ നിന്ന് രക്ഷനേടി റാന്നി സ്വദേശികൾ; മധുരം നൽകി യാത്രയയപ്പ്
സ്വന്തം ലേഖകൻ: പത്തനംതിട്ടയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു. ചികിത്സയിലായിരുന്ന അഞ്ചുപേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെത്തുടര്‍ന്നാണ് രോഗം ഭേദമായെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍ ഇവരെ വീട്ടിലേക്ക് യാത്രയാക്കിയത്. ചികിത്സിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് ഇവരെ യാത്രക്കിയത്. ആശുപത്രി വിട്ടെങ്കിലും വരുന്ന 14 ദിവസംകൂടി ഇവര്‍ നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് കഴിക്കാനുള്ള …
കൊറോണ: കാമാത്തിപ്പുര, സോനാഗച്ചി ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ
കൊറോണ: കാമാത്തിപ്പുര, സോനാഗച്ചി ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ
സ്വന്തം ലേഖകൻ: ഏഷ്യയിലെ തന്നെ വലിയ ചുവന്നതെരുവുകളിൽ ഒന്നായ കൊൽക്കത്തയിലെ സൊനഗച്ചിയിലും മുംബൈയിലെ കാമാത്തിപുരയിലും ലൈംഗിക തൊഴിലാളികൾ പട്ടിണിയിൽ. കൊറോണ വൈറസിനും പിന്നാലെ നടപ്പാക്കിയ ലോക്ഡൗണിനെയും തുടർന്ന് അനിശ്ചിതകാലത്തേക്കു നീങ്ങാവുന്ന ദുരിതദിനങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് ഇവിടങ്ങളിലെ ആയിരക്കണക്കിനു സ്ത്രീകൾ. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇവരിൽ പലരും ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെടാൻ …
യുഎസിൽ 72 വയസുള്ള ആനമുത്തശ്ശിക്ക് ദയാവധം; ഓർമ്മയായത് ഇന്ത്യ നൽകിയ സമ്മാനം!
യുഎസിൽ 72 വയസുള്ള ആനമുത്തശ്ശിക്ക് ദയാവധം; ഓർമ്മയായത് ഇന്ത്യ നൽകിയ സമ്മാനം!
സ്വന്തം ലേഖകൻ: പ്രായാധിക്യം മൂലം അവശതകള്‍ അനുഭവിച്ച ആനമുത്തശ്ശി അംബികയെ ദയാവധം ചെയ്തു. വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ മൃഗശാലയില്‍ കഴിഞ്ഞിരുന്ന 72 വയസ്സുള്ള ഏഷ്യന്‍ ആനയായ അംബിക. സ്മിത്ത്‌സോണിയന്‍ മൃഗശാലക്ക് ഇന്ത്യ നല്‍കിയ സമ്മാനമായിരുന്നു അംബിക. 1948 കാലത്താണ്‌ അംബികയുടെ ജനനം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായമേറിയ ആനകളിലൊന്നായിരുന്നു അംബിക. കൂര്‍ഗ് വനത്തില്‍നിന്നും എട്ട് വയസുള്ളപ്പോഴായിരുന്നു വനം …
കൊറോണക്കാലത്ത് വെന്റിലേറ്റർ ക്ഷാമത്തിന് മുന്നിൽ പകച്ച് ലോകം
കൊറോണക്കാലത്ത് വെന്റിലേറ്റർ ക്ഷാമത്തിന് മുന്നിൽ പകച്ച് ലോകം
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ കൊറോണ പടർന്നുപിടിക്കുമ്പോൾ വെന്റിലേറ്ററുകളുടെ ലഭ്യതക്കുറവാണ് നിലവില്‍ പ്രധാന ഭീഷണിയായി നിലനില്‍ക്കുന്നത്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍ തുടങ്ങി കൊവിഡ് ഏറ്റവും പടര്‍ന്ന പിടിച്ച രാജ്യങ്ങളില്‍ രോഗികള്‍ക്കനുസൃതമായി വെന്റിലേറ്ററുകള്‍ ലഭ്യമാക്കാന്‍ പാടുപെടുകയാണ്. ശ്വാസതടസ്സം നേരിടുന്ന രോഗികള്‍ക്ക് കൃതിമമായി ശ്വാസം നല്‍കുന്ന മെഡിക്കല്‍ ഉപകരണമാണ് വെന്റിലേറ്ററുകള്‍. കൊവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തിനാണ്. …
കൊവിഡ് കാലത്ത് ആയുധ പരീക്ഷണവുമായി ഉത്തര കൊറിയ; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി കിം
കൊവിഡ് കാലത്ത് ആയുധ പരീക്ഷണവുമായി ഉത്തര കൊറിയ; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി കിം
സ്വന്തം ലേഖകൻ: ലോകം കൊവിഡ്-19 നില്‍ വിറങ്ങലിച്ച് നില്‍ക്കവെ മിസൈല്‍ പരീക്ഷണത്തില്‍ ഒരു കുറവും വരുത്താതെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം. ജോങ് ഉന്‍. ഞായറാഴ്ച ഉത്തരകൊറിയയില്‍ കിഴക്കന്‍ കടല്‍ തീരത്തേക്ക് രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് കിം വിക്ഷേപിച്ചത്. മാര്‍ച്ച് മാസം ഉത്തരകൊറിയ നടത്തുന്ന ഒമ്പതാമത്തെ മിസൈല്‍ വിക്ഷേപണമാണിതെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈയടുത്ത വര്‍ഷങ്ങളിലായി ഒറ്റമാസത്തിനുള്ളില്‍ …
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6 മരണം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6 മരണം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്ക്
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ്-19 ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 25 ആയി. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 979 പേർക്കാണ്. കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുമ്പോൾ രാജ്യം …
കേരളത്തിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ വിദേശത്തു നിന്നെത്തിയവർ; ആകെ രോഗികൾ 202
കേരളത്തിൽ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ വിദേശത്തു നിന്നെത്തിയവർ; ആകെ രോഗികൾ 202
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് പുതുതായി 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗം ബാധിച്ചവരില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകന്‍ ആണ്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 ആയി. കണ്ണൂര്‍ ആണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 8 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് …
പ്രസവത്തിന് ഒരു ദിവസം മുന്‍പ് രാജ്യത്തെ ആദ്യ കൊവിഡ് 19 ടെസ്‌റ്റിംഗ് കിറ്റ് തയ്യാറാക്കി ഇന്ത്യൻ വൈറോളജിസ്റ്റ്
പ്രസവത്തിന് ഒരു ദിവസം മുന്‍പ് രാജ്യത്തെ ആദ്യ കൊവിഡ് 19 ടെസ്‌റ്റിംഗ് കിറ്റ് തയ്യാറാക്കി ഇന്ത്യൻ വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: പതിനായിരങ്ങളുടെ പ്രശംസ ഏറ്റുവാങ്ങി ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റിന് പിന്നിലെ വൈറോളജിസ്റ്റ് മിനല്‍ ദഖാവെ ഭോസാലെ. വ്യവസായപ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, നടി സോണി റസ്ദാന്‍ തുടങ്ങി നിരവധി പേരാണ് ഭോസാലെയുടെ പരിശ്രമത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിട്ടുള്ളത്. കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകള്‍ നിര്‍മ്മിക്കാനും വില്‍ക്കാനും പൂര്‍ണ്ണ അംഗീകാരം നേടുന്ന …
സംസ്ഥാന അതിർത്തികളിൽ കുടുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപലായനം തുടരുന്നു; തടയണമെന്ന് കേന്ദ്രം
സംസ്ഥാന അതിർത്തികളിൽ കുടുങ്ങി അതിഥി തൊഴിലാളികൾ; കൂട്ടപലായനം തുടരുന്നു; തടയണമെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: സംസ്ഥാനങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുകയും അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണവും വേതനവും നല്‍കിക്കൊണ്ട് അവര്‍ താമസിക്കുന്നിടത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാടകയ്ക്ക് നില്‍ക്കുന്നവരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്ന ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിഥി തൊഴിലാള്‍കള്‍ക്കുള്‍പ്പെടെ ഭക്ഷണവും താമസസൗകര്യവും ഒരുക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വരുന്ന ബസുകള്‍ നിര്‍ത്തി നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈന് …