1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി
സ്വന്തം ലേഖകൻ: റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈത്ത് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ് സമയത്ത് അവര്‍ താമസിക്കുന്ന ഗവര്‍ണറേറ്റിലെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസില്‍ എത്താനാണ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് …
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
തീയിൽ കുരുത്തവർ ഞങ്ങൾ, വെയിലത്ത് വാടില്ല! ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരാ യി മലയാളി പ്രവാസികൾ
സ്വന്തം ലേഖകൻ: മുന്‍കാലങ്ങളിലൊക്കെ മരുഭൂമിയില്‍ നനവറിയിക്കാന്‍ മാത്രമായി എത്തിയിരുന്ന മഴ ഒറ്റ ദിവസം നിര്‍ത്താതെ പെയ്തപ്പോഴേക്കും യുഎഇ പ്രളയസമാനമായി. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് മൂലം പലരും വഴിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും കണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അടക്കം എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോള്‍ രക്ഷാ …
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
മാലദ്വീപ് തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി ചൈനീസ് ചായ്വുള്ള മുയിസുവിന്റെ പാര്‍ട്ടി
സ്വന്തം ലേഖകൻ: മാലദ്വീപില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി പ്രസഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാര്‍ട്ടി പീപിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി). 93 അംഗ സഭയില്‍ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 70 സീറ്റും പി.എന്‍.സി നേടിയതായാണ് പുറത്തുവരുന്ന വിവരം. ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. …
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
ആരോഗ്യ ഇൻഷുറൻസ് പോളി സി ഇനി ഏതു പ്രായത്തിലുള്ള വർക്കും വാങ്ങാം; വ്യക്തത വരുത്തി IRDAI
സ്വന്തം ലേഖകൻ: മുതിർന്നപൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായത്തിന്റെ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.). ഇൻഷുറൻസ് ഉത്പന്നങ്ങൾ സംബന്ധിച്ച ഏറ്റവുംപുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആരോഗ്യപരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകൾക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലെ നിയമപ്രകാരം 65 വയസ്സിനുമുകളിലുള്ളവർക്ക് …
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
ബിഹാർ റോബിൻഹുഡ് പിടിയിൽ; സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് നഷ്ടമായതെല്ലാം കണ്ടെടുത്തു
സ്വന്തം ലേഖകൻ: സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബിഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാനെ മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സി.ജെ.എം കോടതിയാണ് മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍നിന്ന് പിടിയിലായ ഇര്‍ഫാനെ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കൊച്ചിയിലെത്തിച്ചത്. അതേസമയം, ജോഷിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ സാധനങ്ങളെല്ലാം പോലീസ് കണ്ടെടുത്തു. മുഹമ്മദ് ഇര്‍ഫാന്‍ …
ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെൻ്റ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം
ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെൻ്റ് നടപടികള്‍ കര്‍ക്കശമാക്കാന്‍ തീരുമാനം
സ്വന്തം ലേഖകൻ: ബഹ്‌റൈന്‍ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്ക് ഇനി തൊഴില്‍ ലഭിക്കുക അത്ര എളുപ്പമാവില്ല. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ജോലികളിലെ പ്രവേശന നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് സയ്യിദ് ജവാദ് ഹസന്‍ അറിയിച്ചു. ആശുപത്രികളിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും ജോലിക്ക് വരുന്നവര്‍ക്കായുള്ളി പ്രത്യേക ലൈസന്‍സ് ടെസ്റ്റ് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. …
ഇ-വീസയ്ക്കായി അതിവേഗ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്കൻ സർക്കാർ; പുതിയ വീസ പോര്‍ട്ടൽ തുറന്നു
ഇ-വീസയ്ക്കായി അതിവേഗ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്കൻ സർക്കാർ; പുതിയ വീസ പോര്‍ട്ടൽ തുറന്നു
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ എളുപ്പത്തിലുള്ള ഇ-വീസ സംവിധാനം അവതരിപ്പിച്ച് ശ്രീലങ്ക. ഇതിനായി പുതിയ വീസ പോര്‍ട്ടലും നിലവില്‍ വന്നു. ഇതുവഴി വളരെ വേഗത്തില്‍ വീസ അപേക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ടൂറിസം രംഗത്ത് കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിട്ടാണ് ശ്രീലങ്കയുടെ ഈ നീക്കം. നിലവിലുള്ള ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) രീതിക്ക് പകരമാണ് ഇ-വീസ …
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പ്രവാസികള്‍ നാട്ടിലേക്ക്; കൂടിയ ടിക്കറ്റ് നിരക്കിലും വോട്ട് വിമാനങ്ങൾ
തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാൻ പ്രവാസികള്‍ നാട്ടിലേക്ക്; കൂടിയ ടിക്കറ്റ് നിരക്കിലും വോട്ട് വിമാനങ്ങൾ
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുന്നതിനായി പ്രവാസി മലയാളികള്‍ നാട്ടിലേക്ക്. യുഡിഎഫ് വോട്ടര്‍മാരാണ് വോട്ടിനായി നാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ 150തിലധികം വോട്ടര്‍മാരുമായി ഇന്ന് വൈകുന്നേരം 4.30ന് വിമാനം കരിപ്പൂരില്‍ വന്നിറങ്ങും. ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വോട്ടര്‍രെ കൊണ്ടുള്ള വിമാനം എത്തുന്നത്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി …
ജോലി ചെയ്യുന്നതിനൊപ്പം ഇസ്താംബുള്‍ നഗരത്തിൽ ചുറ്റിയടിക്കാം; നൊമാഡ് വീസയുമായി തുര്‍ക്കിയും
ജോലി ചെയ്യുന്നതിനൊപ്പം ഇസ്താംബുള്‍ നഗരത്തിൽ ചുറ്റിയടിക്കാം; നൊമാഡ് വീസയുമായി തുര്‍ക്കിയും
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ നൊമാഡ് വീസകളാണ് ലോക വിനോദസഞ്ചാരത്തിലെ പുത്തന്‍ ട്രെന്‍ഡ്. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയാണ് ലോകരാജ്യങ്ങള്‍ ഈ വീസയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ക്കേഷനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് നൊമാഡ് വീസകള്‍ തിരഞ്ഞെടുക്കാറ്. നിലവില്‍ ജപ്പാനും ദക്ഷിണകൊറിയയും സ്‌പെയിനും ഇറ്റലിയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് ഇത്തരം വീസകളുള്ളത്. ഇപ്പോഴിതാ സഞ്ചാരികളുടെ പ്രിയപ്പെട്ട …
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യെമെനിൽ; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണും
വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യെമെനിൽ; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കാണും
സ്വന്തം ലേഖകൻ: യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമെനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശപ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചശേഷം ഇവർ ഗോത്രനേതാക്കളെയും കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ശനിയാഴ്ച പുലർച്ചെ ഇൻഡിഗോ …