ലണ്ടന്‍: കോളേജുകള്‍ക്ക് നല്‍കുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് നിരവധി കോളേജുകള്‍ കോഴ്‌സുകളും തൊഴില്‍ അവസരങ്ങളും വെട്ടിക്കുറച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്. നിലവിലുള്ള ഫണ്ട് വെട്ടിക്കുറക്കലിനു പിന്നാലെ കൂടുതല്‍ വെട്ടിച്ചുരുക്കലുകളുണ്ടാകുമെന്നതിനാല്‍ മികച്ച നിലവാരമുള്ള വിദ്യാര്‍ത്ഥികളെ പുറത്താക്കേണ്ടി വന്നെന്ന് ചില കോളേജുകള്‍ സമ്മതിക്കുന്നു.
യൂനിസണും, യൂണിവേഴ്‌സിറ്റിയും, കോളേജ് യൂണിയനും ചേര്‍ന്ന് 146 കോളേജുകളിലാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ 93% കോളജുകളും പിരിച്ചുവിടല്‍ തുടങ്ങിയതായും, 80% കോഴ്‌സുകളും സൗകര്യങ്ങളും കുറച്ചുതായും കണ്ടെത്തി. മറ്റുകോളേജുകളുടെ സ്ഥിതി പരിതാപകരമാണെന്ന് 53% അംഗീകരിച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചില കോഴ്‌സുകള്‍ വെട്ടിച്ചുരുക്കാന്‍ ഉദ്ദേശിക്കുന്നതായി 60% പേരും സമ്മതിച്ചു. 42% പേര്‍ വെട്ടിച്ചുരുക്കല്‍ തീരുമാനം പുന:പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
കോളേജുകളില്‍ വെട്ടിച്ചുരുക്കലുകള്‍ ഇനിയും കൂടാന്‍ ഇടയുണ്ടെന്ന് യൂണിസണിന്റെ ദേശീയ ഓഫീസര്‍ ക്രിസ് ഫബി പറയുന്നു. ഇപ്പോള്‍ തന്നെ ധാരാളം തൊഴില്‍ അവസരങ്ങളും, കോഴ്‌സുകളും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇനിവരാന്‍ പോകുന്നത് ഇതിലും ഭീകരമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹ്യ പ്രതിബദ്ധതയെകുറിച്ച് ഈ ആഴ്ചയാണ് നിക്ക് ക്ലെജ് പ്രസ്താവിച്ചത്. എന്നാല്‍ ഈ സര്‍വ്വേ റിപ്പോര്‍ട്ട് വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വെട്ടിച്ചുരുക്കലുകളുടെ തെളിവാണെന്ന് യു.സി.യു ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല