1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2011

ലണ്ടന്‍: ബ്രിട്ടനിലെ ആദ്യത്തെ ബി.എന്‍.പി മേയറായി ജോണ്‍ കെയ്‌വ് ചുമതലയേറ്റതിനെതിരെ കൗണ്‍സിലില്‍ പ്രതിഷേധം. പാര്‍ട്ടിയുടെ നയത്തെ എതിര്‍ത്തുകൊണ്ട് എല്ലാ വിഭാഗങ്ങളേയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ലങ്കാഷൈറിലെ പാടിഹാമില്‍ നടന്ന സമ്മേളനത്തില്‍ 11 കൗണ്‍സിലുകളില്‍ 9 എണ്ണവും ജോണ്‍ കെയ്‌വ് മേയറാവണമെന്നാവശ്യപ്പെട്ടു. ശേഷിക്കുന്ന രണ്ട് കൗണ്‍സിലുകള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

കക്ഷി രാഷ്ട്രീയം കാരണമാണ് തന്നെ മേയറായി തിരഞ്ഞെടുക്കുന്നതിനെ എതിര്‍ക്കുന്നെന്ന് കെയ്‌വ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 2001ല്‍ വര്‍ഗീയ കലാപമുണ്ടായ ഓള്‍ഡ്ഹാമിന് തൊട്ടടുത്തുള്ള നഗരത്തിലെ ജനങ്ങള്‍ക്കുവേണ്ടി സേവനം നടത്താന്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് തിരഞ്ഞെടുപ്പിന് ശേഷം കെയ്‌വ് പറഞ്ഞു.

ബി.എന്‍.പി അതിന്റെ നയങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ഡെയ്ന്‍ഹൗസ്, സ്‌റ്റോണിഹോളമം കൗണ്‍സിലുകളെ പ്രതിനധീകരിക്കുന്ന ഷാ ഹുസൈന്‍ പറഞ്ഞു. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന പാര്‍ട്ടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.