1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജലവിതരണം പുനഃസ്ഥാപിക്കാനാവാതെ വിഷമിക്കുന്ന അധികൃതര്‍ ജലവിതരണ നിയന്ത്രണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതനുസരിച്ച് 56,600 പേര്‍ക്ക് ഏതാനും ദിവസേത്തേയ്ക്ക് ജലവിതരണം ഇടവിട്ടു മാത്രമേ ഉണ്ടാവൂ.

ശനിയാഴ്ചയോടെ പ്രശ്‌നമെല്ലാം പരിഹരിക്കുമെന്നു പറഞ്ഞിരുന്ന എന്‍ ഐ വാട്ടേഴ്‌സാണ് ഇപ്പോള്‍ കൂടുതല്‍ പ്രദേശത്ത് വിതരണം വിലക്കുന്നത്. റിസര്‍വോയറുകളില്‍ ജലനിരപ്പ് ഉയര്‍ന്നുവെങ്കിലും വിരതരണ ശൃംഖല പലേടത്തും ഇപ്പോഴും തകര്‍ന്നുതന്നെ കിടപ്പാണ്.

ബെല്‍ഫാസ്റ്റ്, ഗങാനണ്‍, ഓഗ്‌നകേ്‌ളായ് മേഖലകളിലും ജലവിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. നോര്‍ത്ത് ബെല്‍ഫാസ്റ്റ്, ഡണ്‍മുറേ, കാസില്‍വെല്ലന്‍, ന്യൂറി, ബല്ലിഗാവ്‌ലി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഇടവിട്ടു മാത്രമാണ് ജലവിതരണം. ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത വീടുകളുടെ എണ്ണം 2,600 ആയി കുറയ്ക്കാനായിട്ടുണ്ട്.

ജലവിതണം തകരാറിലായത് ജനജീവിതം മാത്രമല്ല താറുമാറാക്കിയത്, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും താളംതെറ്റിച്ചിരിക്കുകയാണ്.

രാപകലില്ലാതെ തങ്ങള്‍ യത്‌നിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചുവരികായാണെന്ന് എന്‍ ഐ വാട്ടര്‍ വക്താവ് അവകാശപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.