നൈജീരിയയില്‍ കപ്പല്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം വ്യാപകമാകുന്നു. പൊളിച്ചുവില്‍ക്കാന്‍ വാങ്ങിയ കപ്പലില്‍ ക്രൂഡ് ഓയില്‍ കടത്തിയതാണ് നൈജീരിയയില്‍ മലയാളി യുവാവ് അടക്കം അഞ്ചുപേരുടെ ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിയുന്നത്. മുംബൈ കേന്ദ്രമായ ഐടിബി ജാക്സണ്‍ ജില്ലി എന്ന കമ്പനി, പൊളിച്ചുവില്‍ക്കാന്‍ വാങ്ങിയ നോഹ മറൈന്‍ എന്ന കപ്പലിലായിരുന്നു സ്ഫോടനം. കപ്പല്‍ കത്തി കടലില്‍ താഴുകയാണ്. കപ്പല്‍നിയമങ്ങള്‍ അധികൃതരുടെ ഒത്താശയോടെ കമ്പനി അട്ടിമറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
കടല്‍ക്കൊള്ളയ്ക്കും കപ്പല്‍ അപകടങ്ങള്‍ക്കും കുപ്രസിദ്ധമായ നൈജീരിയയിലെ ലാവോയില്‍ ഞായറാഴ്ച ഉണ്ടായ കപ്പല്‍സ്ഫോടനത്തില്‍പ്പെട്ട തിരുവനന്തപുരം ജവഹര്‍നഗര്‍ സ്വദേശി മണിക്കുട്ടനുള്‍പ്പെടെ അഞ്ചുപേരെക്കുറിച്ച് ഒരു വിവരവുമില്ല. ലാവോസില്‍നിന്ന് മുംബൈക്ക് വരാന്‍ മാത്രമായിരുന്നു കപ്പലിന് ലൈസന്‍സ്. പൊളിച്ചുവില്‍ക്കാന്‍ കൊണ്ടുപോകുന്ന കപ്പലില്‍ ചരക്ക് കയറ്റാന്‍ പാടില്ലെന്ന നിയമം ലംഘിച്ച് കപ്പലില്‍ 55,000 ടണ്‍ ക്രൂഡ് ഓയില്‍ കയറ്റിയിരുന്നു.
മുംബൈയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് കപ്പല്‍ പരിശോധിച്ച മെക്കാനിക്കുകളാണ് അപകടത്തില്‍പ്പെട്ടത്. സുരക്ഷാ വാല്‍വിന്റെ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ എണ്ണ ടാങ്ക് പൊട്ടിത്തെറിക്കാന്‍ കാരണമാകാറുണ്ട്. ഈ കപ്പല്‍ വളരെ പഴക്കമുള്ളതിനാല്‍ ഇതിലേതെങ്കിലും പ്രശ്നമാകും പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് അറിയുന്നത്. സ്ഫോടനം നടക്കുമ്പോള്‍ ഇന്ത്യക്കാരായ 15 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല