അമേരിക്കയില്‍ മെഡിക്കെയര്‍ തട്ടിപ്പ് നടത്തിയ 91 പേരെ ശിക്ഷിച്ചു. അമേരിക്കയുടെ ആരോഗ്യ പദ്ധതിയായ മെഡികെയറില്‍ ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് യുഎസ് കോടതി 91 പേരെ ശിക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരടക്കം ആയിരക്കണക്കിന് ആളുകളാണ് മെഡിക്കെയര്‍ തട്ടിപ്പിരയായത്. ഏതാണ്ട് മുന്നൂറ് മില്യണ്‍ ഡോളറിന്റെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് കണ്ടുപിടിച്ചിട്ടുണ്ട്.
ജന്മനാ സ്വാധീനമില്ലാത്തവര്‍ക്കും 65 കഴിഞ്ഞവര്‍ക്കുംവേണ്ടി അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് മെഡിക്കെയര്‍. ഇതില്‍ അനര്‍ഹരായവരെ തിരുകിക്കയറ്റിയും മരുന്നുകള്‍ക്കും മറ്റുമായി കൂടുതല്‍ ചെലവ് കാണിച്ചുമാണ് ക്രമക്കേട് നടത്തിയത്. ഹെല്‍ക്ക് കെയര്‍ ഇന്‍സ്റ്റിട്ട്യൂറ്റുകള്‍ നടത്തുന്നവര്‍, നേഴ്സുമാര്‍, ഡോക്ടര്‍മാര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരാണ് തട്ടിപ്പിന് കൂട്ടുനിന്നത്. തട്ടിപ്പ് നടത്താന്‍ ധാരാളം ഇന്ത്യക്കാരും കൂട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല