ആനയെ കൊമ്പുകുത്തിക്കാന്‍ ഒരു ഉറുമ്പു വിചാരിച്ചാല്‍ മതിയെന്ന പഴമൊഴി എലി വിചാരിച്ചാല്‍ വിമാനയാത്ര റദ്ദാക്കാം എന്ന് ആധുനിക കാലത്തിനനുസരിച്ച് തിരുത്തി പറയുകയാണ് നോപ്പാളികള്‍. കാരണം, കഴിഞ്ഞ ദിവസം നേപ്പാളില്‍നിന്നു ബാങ്കോക്കിലേക്കു പോകേണ്ടിരുന്ന യാത്രാവിമാനത്തില്‍ എലിയെ കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
വിമാനം പുറപ്പെടാന്‍ തയാറായിനില്‍ക്കവേയാണ് വിമാനത്തിനുള്ളില്‍ ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയെ ജീവനക്കാര്‍ കാണുന്നത്. എയര്‍ഹോസ്‌റ്റസുമാരും പൈലറ്റുമാരും ചില യാത്രക്കാരുമൊക്കെ ഈ വിരുതന്‍ അതിഥിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം റദ്ദാക്കുകയായിരുന്നു.
യാത്രക്കാരെയെല്ലാം ഇറങ്ങി ബോയിംഗ് 757 വിമാനം അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും എലിയുടെ പൊടിപോലും കണ്ടെത്താനായില്ല. വിമാനത്തിലേക്കു ഭക്ഷണവുമായി എത്തിയ കേറ്ററിംഗുകാരുടെ വണ്ടിയില്‍നിന്നാവാം എലി എത്തിയതെന്നാണ് അധികൃതരുടെ നിഗമനം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല