ലണ്ടന്‍: രാജ്യത്ത് കൂടുതല്‍ ടോള്‍ റോഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗതാഗത മന്ത്രി മൈക്ക് പെന്നി പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. അടുത്തകാലത്ത് സ്വകാര്യമായി പണികഴിപ്പിച്ച റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനാണ് നീക്കം. തകര്‍ന്നു കിടക്കുന്ന രാജ്യത്തെ റോഡു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
അപരിമിതമായ റോഡ് സൗകര്യങ്ങളും തകര്‍ന്നു കിടക്കുന്ന റോഡുകളും ബ്രിട്ടന് ഇക്കാലത്ത് നേരിടുന്ന മുഖ്യ പ്രശ്നങ്ങളാണ്. ഇവയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം കോടി പൗണ്ടാണ് ചെലവ് വരുന്നത്.
കഴിഞ്ഞ ലേബര്‍ സര്‍ക്കാര്‍ കൂടുതല്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഏകദേശം 17 ലക്ഷം പേര് ഒപ്പിട്ട ഹര്‍ജി ഡൗണ്‍ സ്ട്രീറ്റില്‍ എത്തിയതോടെ നീക്കം പിന്‍വലിക്കുകയായിരുന്നു. ഇത്തവണയും വന്‍ പ്രതിഷേധത്തിന് സാധ്യതയുണ്ടെങ്കിലും അതിനെ ധൈര്യപൂര്‍വം നേരിടാന്‍ തന്നെയാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.
ഈ സര്‍ക്കാരിന്റെ കാലഘട്ടം തീരും വരെ ടോള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ മൂലധനം ഉപയോഗിച്ച് ടോള്‍ ബൂത്തുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സുഫിഫോക്കിലെ ഫെലിക്സ് സ്റ്റോവിലെ എ 14 ടോള്‍ പരിധി മിഡ്ലാന്‍ഡ്സ് വരെയും എം 6 റോഡിന്റെ ടോള്‍ പരിധി മാസ്റ്റര്‍ വരെയും ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ ഈ തീരുമാനം ഇപ്പോള്‍ തന്നെ വന്‍ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. ബ്രിട്ടനിലാണ്് ഏറ്റവും റോഡ് ടാക്സ് അടയ്ക്കുന്നതെന്നും 46 ലക്ഷം കോടി പൗണ്ട് ഈ ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ടെന്നും എ.എ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല