സുഹൃത്തിന്റെ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി പോളണ്ടിലെ ഒരു കൂട്ടം വീട്ടമ്മമാര്‍ നഗ്നഫോട്ടോ കലണ്ടര്‍ പുറത്തിറക്കി.
വീട്ടമ്മമാര്‍ ഓരോരുത്തരും തന്നെയാണ് കലണ്ടറിലെ ഗ്ലാമര്‍ താരങ്ങളായത്. ഈ കലണ്ടര്‍ വില്പനയിലൂടെ ഇവര്‍ ചികിത്സാ ചെലവിനുള്ള തുക കണ്ടെത്തി. പോളണ്ടിലെ ലോഡ്സിലുള്ള 11 വീട്ടമ്മമാരാണ് തീര്‍ത്തും വ്യത്യസ്തമായ വഴിയിലൂടെ വാര്‍ത്തയില്‍ ഇടം നേടിയത്.
ജനിതക വൈകല്യമുള്ളതിനാല്‍ ശാരീരിക-മാനസിക ശേഷിയില്ലാത്ത നാലു വയസുകാരി ജൂലിയ കോപറയെ സഹായിക്കാനാണ് വീട്ടമ്മമാര്‍ നഗ്നകലണ്ടറിന് മോഡലുകളായത്. ജൂലിയയുടെ ചികിത്സയ്ക്കായി 9000 പൗണ്ട് ചെലവുവരും.
ജൂലിയയുടെ ആന്റിയായ ഈവ മര്സിനിയാക്കിനാണ് നഗ്ന ഫോട്ടോ കലണ്ടര്‍ എന്ന ആശയത്തിനു പിന്നില്‍. സുഹൃത്തുക്കളോട് അവര്‍ ആശയം പങ്കുവച്ചു. അവരില്‍ 11 വീട്ടമ്മമാര്‍ നഗ്ന ഫോട്ടോ കലണ്ടറിനായി മുന്നോട്ടു വരികയായിരുന്നു.
ഇവരെല്ലാം മുപ്പത്തിയഞ്ചു വയസിനുമേല്‍ പ്രായമുള്ളവരായിരുന്നു. വീട്ടുകാരുടെയും മറ്റും എതിര്‍പ്പ് അവഗണിച്ചായിരുന്നു പോളീഷ് വീട്ടമ്മമാര്‍ ഈ സാഹസത്തിനൊരുങ്ങിയത്.
പൂക്കളുടെയും ചിത്രശലഭങ്ങളുയും ഫോട്ടോകള്‍കൊണ്ടുള്ള കലണ്ടര്‍ ഞങ്ങള്‍ക്കു പുറത്തിറക്കാമായിരുന്നു. എന്നാല്‍, നഗ്ന ഫോട്ടോകള്‍ക്കു ലഭിക്കുന്ന ജനപ്രിയത ഇവയ്ക്കു ലഭിക്കില്ല.
നഗ്ന ഫോട്ടോ കലണ്ടര്‍ പുറത്തിറക്കിയാല്‍ അവ പെട്ടെന്ന് വിറ്റുപോകുമെന്നതിനാലാണ് ഈ ആശയം സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല