ബവേറിയന്‍ വനാന്തരത്ത് ഉള്ള മിറ്റര്‍ഫിര്‍മിയന്‍സ്‌റോയിട്ടര്‍ എന്ന ഗ്രാമത്തില്‍ 1100 ടണ്‍ ഐസ് കട്ടകള്‍ കൊണ്ട് പള്ളി ഉണ്ടാക്കി. ഈ പള്ളിയുടെ വിസ്‌തതി 26 മീറ്റര്‍ നീളം, 11 മീറ്റര്‍ വീതി, 17 മീറ്റര്‍ പൊക്കമാണ്. ഈ പള്ളിയില്‍ 197 പേര്‍ക്ക് നില്‍ക്കാന്‍ സാധിക്കും. ഈ വര്‍ഷത്തെ ക്രിസ്‌മസ് ആഘോഷം ഐസ് കൊണ്ട് തീര്‍ത്ത ഈ പള്ളിയില്‍ വച്ചാണ് ഗ്രാമ വാസികള്‍ കൊണ്ടാടുന്നത്. ഐസ് കൊണ്ട് തീര്‍ത്ത ഈ പള്ളി ലോകാത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1911 ല്‍ അന്നത്തെ ഗ്രാമവാസികള്‍ ക്രിസ്‌മസ് ആഘോഷത്തിനായി പള്ളിയില്‍ എത്തിയപ്പോള്‍ ശക്‌തിയായ മഞ്ഞ് വീഴ്‌ച്ച മൂലം പള്ളി കവാടം മൂടപ്പെടുകയും ആളുകള്‍ക്ക് പള്ളിയില്‍ കയറി ക്രിസ്‌മസ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുകയും ചെയ്‌തു. അന്ന് പള്ളിയിലെ ക്രിസ്‌മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നവര്‍ പള്ളി പരിസരത്ത് വീണ ഐസ് ഉപയോഗിച്ച് പെട്ടെന്ന് ഒരു പള്ളി പണിത് ഈ പള്ളിയില്‍ തങ്ങളുടെ കിസ്‌മസ് ആഘോഷം നടത്തി.
ഇതിന്റെ ഓര്‍മ്മക്കായിട്ടാണ് മിറ്റര്‍ഫിര്‍മിയന്‍സ്‌റോയിട്ടര്‍ ഗ്രാമവാസികള്‍ 1911 ല്‍ ഐസ് കൊണ്ട് തീര്‍ത്ത ആദ്യ പള്ളി പോലെ ഇപ്പോള്‍ വീണ്ടും ഐസ് കൊണ്ട് പള്ളി തീര്‍ത്ത് ആഘോഷം നടത്തുന്നത്. ഈ ഡിസംബര്‍ മാസം 17 ന് ഈ ഐസ് കൊണ്ട് തീര്‍ത്ത പള്ളിയുടെ ഉദ്‌ഘാടനം നടത്തും. ക്രിസ്‌മസ് ആഘോഷത്തിനായി ഒരു പുല്‍ത്തൊട്ടിയും, ജനുവരി 22 മുതല്‍ 28 വരെ ഐസ് കൊണ്ട് തീര്‍ത്ത ശില്‍പകലാരൂപങ്ങളുടെ പ്രദര്‍ശനവും നടത്തും.
ഫെബ്രുവരി 12 ന് ഐസ് ശില്‍പ്പങ്ങളുടെ വില്‍പ്പനയും ആഘോഷവും ഇവിടെ സംഘടിപ്പിക്കുന്നു. തുടര്‍ന്ന് ഐസ് കൊണ്ട് തീര്‍ത്ത ഈ പള്ളി നില നിര്‍ത്തണമോ എന്ന് ഗ്രാമവാസികള്‍ ഇതേവരെ തീരുമാനിച്ചിട്ടില്ല. ക്രിത്രമമായി ഐസ് ഉല്‍പാദിപ്പിച്ച് നടത്തിയ നിര്‍മാണത്തിലും, ഐസ് ഉരുകാതെ മൈനസ് ടെമ്പറേച്ചറില്‍ ഇത് നില നിറുത്തന്നതിനും ഭാരിച്ച ചിലവാണ് ഗ്രാമവാസികള്‍ മുടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല