പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലം നേരായ രീതിയില്‍ നോക്കാന്‍ സാധിക്കുന്നില്ല എന്ന വിഷമമാണോ നിങ്ങള്‍ക്ക്. ജോലിക്കും മറ്റുമായി നിങ്ങള്‍ മറ്റൊരു സ്ഥലത്തിയാരിക്കുമ്പോഴാണ് പ്രിയപ്പെട്ടവരുടെ ഓര്‍മ്മ ദിവസമെങ്കില്‍ അവിടെയെത്താന്‍ സാധിക്കില്ലയെന്ന വിഷമമുണ്ടോ. എന്നാല്‍ ഇനി ഇതോര്‍ത്ത് വിഷമിക്കണ്ട, ജെനി ബാര്‍സ്ബിയുടെ വെബ് സൈറ്റ് നിങ്ങള്‍ക്കുള്ളതാണ്.
തങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കിയത് നിങ്ങള്‍ താമസിക്കുന്നതിലും ദൂരെയാണെങ്കില്‍, നിങ്ങള്‍ക്ക് അവ സംരക്ഷിക്കണമെന്നും എന്നാല്‍ അതിന് സാധിക്കാത്ത സ്ഥിതിയിലുമാണ് നിങ്ങളെങ്കില്‍ ജെനിയുടെ വെബ് സൈറ്റില്‍ നിങ്ങളുടെ സ്ഥലവും പ്രിയപ്പെട്ടവരെ അടക്കിയ സ്ഥലവും നിങ്ങളെന്താണ് അവരുടെ കുഴിമാടങ്ങളില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞാല്‍ ബ്രിട്ടനില്‍ എവിടെയും ജെനിയുടെ ആളുകള്‍ നിങ്ങള്‍ക്കായി നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യും.
എവിടെയായിരുന്നാലും പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അവരുടെ ഓര്‍മ്മ ദിവസങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതിനും സാധിക്കും. തന്റെ പ്രിയപ്പെട്ടവരുടെ കുഴിമാടത്തില്‍ അവരുടെ ഓര്‍മ്മ ദിവസം പുഷ്പങ്ങള്‍ അര്‍പ്പിക്കണമെന്നും അവ എന്നും നന്നായി സൂക്ഷിക്കണമെന്നും ജെനി ആഗ്രഹിച്ചിരുന്നു. അവരെ അടക്കിയത് ജെനി താമസിച്ചിരുന്ന ടണ്‍ ബ്രിഡ്ജ് വേള്‍സില്‍ നിന്നും നൂറു മൈല്‍ അകലെയുള്ള ഫോള്‍ക്കിലായിരുന്നു.
അവിടവരെ പോയി കുഴിമാടം ശരിയായ രീതിയില്‍ സംരക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അവരുടെ ഓര്‍മ്മ ദിവസം കുഴിമാടത്തിലര്‍പ്പിച്ച പൂക്കളില്‍ വെള്ളമൊഴിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ചൊരു കുറിപ്പും അവയോടൊപ്പം ജെനി വെച്ചിരുന്നു, എന്നാല്‍ ഇതിന് യാതൊരു മറുപടിയും ലഭിച്ചില്ല. ഇത് തനിക്ക് വളരെയധികം വിഷമമുണ്ടാക്കി എന്നും ഇതേ പോലെ തന്നെ വിഷമമനുഭവിക്കുന്ന വേറെയും ആളുകള്‍ കാണുമെന്ന ചിന്തയാണ് ഇങ്ങനെയൊരു വെബ്‌സൈറ്റ് തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ജെനി പറഞ്ഞു.
www.tendagrave.org എന്നതാണ് ജെനിയുടെ വെബ്‌സൈറ്റ്. ഇതിന്റെ പ്രവര്‍ത്തനം പ്രതിഫലം ആഗ്രഹിച്ചു കൊണ്ടല്ല എന്നതാണ് ഈ വെബ്‌സൈറ്റിന്റെ പ്രധാന സവിശേഷത. ഈ വെബ്‌സൈറ്റ് തുടങ്ങി ആദ്യ ആഴ്ചയില്‍ തന്നെ മുപ്പതോളം ആളുകള്‍ ഇതില്‍ രജിസ്ടര്‍ ചെയ്തുവെന്നതും ഏകദേശം 200 ആളുകള്‍ സൈറ്റ് സന്ദര്‍ശിച്ചുവെന്നതും ഇതിന്റെ സ്വീകാര്യതയെ കാണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല