തെക്കന്‍ ഇറ്റലിയിലെ ഉംബ്രിയ മേഖലയിലെ പര്‍വതപ്രദേശമായ ഗുബിയോയില്‍ സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയുടെ ദീപാലങ്കാര സ്വിച്ച്ഓണ്‍കര്‍മം ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിര്‍വഹിച്ചു.
വത്തിക്കാനിലെ ഓഫീസിലിരുന്ന് ലാപ്ടോപ് മുഖേനയാണ് മാര്‍പാപ്പ ഉദ്ഘാടനം നിര്‍വഹിച്ചത്. വെബ്സെര്‍വര്‍ മുഖേനയാണ് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ലാപ്ടോപില്‍ ഘടിപ്പിച്ചത്.ഈ വെളിച്ചം അന്ധകാരത്തെ അകറ്റട്ടേയെന്ന് മാര്‍പാപ്പ ആശംസിച്ചു.
ഇന്‍ഗിനോ പര്‍വതത്തിനു മുകളില്‍ വൃക്ഷശിഖരങ്ങള്‍ക്കു മുകളിലൂടെ 12 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് വൈദ്യുതബള്‍ബുകളാല്‍ തീര്‍ത്ത ഈ ക്രിസ്മസ്ട്രീ. 250 കൂറ്റന്‍ ബള്‍ബുകളാലാണ് ട്രീയ്ക്കു മുകളിലെ നക്ഷത്രം സജ്ജമാക്കിയിരിക്കുന്നത്.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പാദസ്പര്‍ശംകൊണ്ട് പരിപാവനമായ ഈ ചരിത്രനഗരത്തില്‍ 1980മുതല്‍ ഇത്തരത്തില്‍ ക്രിസ്മസ് ട്രീ ഒരുക്കിവരുന്നു. അമലോത്ഭവതിരുനാളായ ഡിസംബര്‍ ഏഴുമുതല്‍ ജനുവരി 10 വരേയാണ് ക്രിസ്മസ്ട്രീ പ്രകാശിക്കുക. സമാധാനത്തിന്റെ സന്ദേശവുമായാണ് ഇത്തരമൊരു പാരമ്പര്യം തുടരുന്നതെന്ന് മേയര്‍ ഡിയേഗോ ഗുവേറിനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല