1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2011

വിദേശഡോക്റ്റര്‍മാരുടെ ഇംഗ്ലീഷ് ബ്രിട്ടനെ വലയ്ക്കുന്നു. ശരിയായ ഇംഗ്ലീഷ് അവബോധം ഇല്ലാത്ത ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കും എന്ന് ഹെല്‍ത്ത്‌ ചീഫ്‌ മുന്നറിയിപ്പ് നല്‍കി. അവര്‍ക്കായി പുതിയ ഭാഷാ പരിശീലനങ്ങള്‍ നിലവില്‍ വരുത്തും എന്നും അദ്ദേഹം അറിയിച്ചു. ഡോക്റ്റര്‍ പേഷ്യന്റ് ആശയവിനിമയം എത്രയും പ്രധാനപ്പെട്ടതാണ് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

പുതിയ നിയമങ്ങള്‍ അനുസരിച്ച് ഡോക്റ്റര്‍ ബിരുദം ഉള്ളവര്‍ക്ക്‌ പുതിയ ഇംഗ്ലീഷ് ടെസ്റ്റിന്റെ ആവശ്യമില്ലാതെ തന്നെ രജിസ്റ്റര്‍ ചെയ്യാം. ജെനെറല്‍ മെഡിക്കല്‍ കൌണ്‍സില്‍ ഡോക്റ്ററുടെ മറ്റു യോഗ്യതകള്‍ പരിശോധിച്ചതിനു ശേഷമാണ് ഭാഷാ പരീക്ഷക്കായി വിളിക്കുക.ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് പ്രത്യേകം പരീക്ഷകള്‍ ഏര്‍പ്പെടുത്തെണ്ടതുണ്ട് എന്ന് കൌണ്‍സില്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ രജിസ്ട്രെഷനോടൊപ്പം ഭാഷ പരീക്ഷയും നടത്തണം എന്നാണു കൌണ്‍സില്‍ ആവശ്യപ്പെടുത്തിരിക്കുന്നത്. അതായത്‌ ഒരു ഡോക്റ്റര്‍ അംഗീകരിക്കപെടുന്നതിനു മുന്‍പ് തന്നെ ഭാഷാപരമായി ഓരോരുത്തരും നിലവാരം കാണിക്കേണ്ടതുണ്ട് എന്നതിനെ അടിസ്ഥാനപെടുത്തിയായിരിക്കണം പരീക്ഷ. കൌണ്‍സിലിന്റെ ചീഫ്‌ എക്സിക്യൂട്ടിവ്‌ ആയ നെയില്‍ ഡിക്സണ്‍ “ഈ പ്രശ്നം രോഗികളെ വലയ്ക്കും എന്നതിനാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ എടുക്കും “എന്നാണു പ്രതികരിച്ചത്.

രോഗികളുടെ സംരക്ഷണത്തിനായിട്ടാണ് ഈ കൌണ്‍സില്‍ നില നില്‍ക്കുന്നത്. ഈ പ്രശ്നത്തെക്കുറിച്ച് പഠിച്ച് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലെ ഡോക്റ്റര്‍മാരുടെ ഇംഗ്ലീഷ് നിലവാരം പലപ്പോഴും കുറവാണ്. 2008ഇല്‍ കാംബ്രിഡ്ജ് ഷയറിലെ ഡേവിഡ്‌ ഗാരിയുടെ മരണത്തിന് ശേഷം എഴുത്ത് പരീക്ഷ കുറച്ചുകൂടെ കടുത്തതാക്കിയിരുന്നു.

ടയമോര്‍ഫിന്‍ എന്ന ഒരു മരുന്നു നിര്‍ദേശിച്ച ജെര്‍മ്മന്‍ ഡോക്റ്ററര്‍ ദാനിയല്‍ ഉബാനിയുടെ കൈപ്പിഴയായിരുന്നു ഇതിനു കാരണം. പല രാജ്യങ്ങളിലും പല പേരുകളിലും മരുന്നുകള്‍ വ്യത്യാസമുണ്ട്. ഇത്തിരിച്ചറിയാതിരിക്കുന്നപലരും പല അപകടങ്ങള്‍ വിളിച്ച് വരുത്തും. തദ്ദേശവാസികളുടെ ഭാഷാനിലവാരത്തിലേക്ക് വിദേശഡോക്റ്റര്‍മാരെ എത്തിക്കുക എന്ന ദൌത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും എന്ന് ജെനെറല്‍ മെഡിക്കല്‍ കൌണ്‍സില്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.