ബര്‍ലിന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 2012 കൂടുതല്‍ കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവും ദുഷ്കരമായ പരീക്ഷണങ്ങളിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നതെന്ന് പുതുവത്സര സന്ദേശം നല്‍കവെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ വ്യക്തമാക്കി.
കടക്കെണിയും സാമ്പത്തിക മാന്ദ്യവും യൂറോയുടെ മൂല്യത്തകര്‍ച്ചയും 2011ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍ പ്രതിസന്ധിക്ക് വഴിയൊരുക്കിയിരുന്നു. കൂടുതല്‍ ത്യാഗങ്ങള്‍ക്ക് സജ്ജരായിരിക്കാന്‍ ഇറ്റാലിയന്‍ ഭരണ നേതൃത്വം ജനങ്ങളെ ആഹ്വാനം ചെയ്തു. യൂറോപ്പിന്‍െറ പ്രതിസന്ധി അവസാനിച്ചിട്ടില്ളെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് നികളസ് സാര്‍കോസി വ്യക്തമാക്കി. അതിനിടെ പ്രമുഖ ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ ബി.ബി.സി നടത്തിയ സര്‍വേയും യൂറോപ്പിന്‍െറ ഇരുണ്ട ഭാവിയിലേക്കാണ് സൂചന നല്‍കുന്നത്.
2012ലെ ആദ്യത്തെ ആറുമാസത്തോടെ തന്നെ സാമ്പത്തിക മാന്ദ്യം വീണ്ടും യൂറോപ്പിനെ ഗ്രസിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മുന്‍കടങ്ങള്‍ വീട്ടാനാകാതെ ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ വീഴും. ചെലവ് ചുരുക്കാന്‍ ഗവണ്‍മെന്‍റില്‍ സമ്മര്‍ദം വര്‍ധിക്കുന്നതോടെ വളര്‍ച്ച നിരക്ക് സ്തംഭിക്കുകയും ജനജീവിതം കൂടുതല്‍ ദുഷ്കരമായിത്തീരുകയും ചെയ്യുമെന്നാണ് സര്‍വേയിലെ മറ്റൊരു പ്രവചനം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല