കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധ ഡാമിയന്റെ നാമധേയത്തിലുള്ള ഭാരതത്തിലെ പ്രഥമ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു. എറണാകുളം വൈറ്റിലയിലെ കണിയാമ്പുഴയിലാണ് ദേവാലയം നിര്‍മിക്കുന്നത്.
എറണാകുളം അങ്കമാലി അതിരൂപതയിലെ പൂണിത്തറ സെന്റ് ജയിംസ് ഇടവകയുടെ ഭാഗമായിട്ട് നിര്‍മ്മിക്കുന്ന ദേവാലയ നിര്‍മ്മാണത്തിന്റെ ചുമതല ഫാ.പോള്‍ കോലഞ്ചേരിയ്ക്കാണ്. പള്ളി നിര്‍മ്മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ഉദാരമതികളില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നു ഫാ.പോള്‍ കോലഞ്ചേരി പറഞ്ഞു.
ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് എന്നിവ വികാര്‍, സെന്റ് ഡാമിയന്‍ ചര്‍ച്ച്, എരൂര്‍ എന്നാ പെരിലാകണം അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91-9656742595
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല