രാജ്യത്തിനെതിരേ ഏതെങ്കിലും രീതിയിലുള്ള സൈനിക നീക്കം നടത്തിയാല്‍ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്ന് റഷ്യയിലെ ഇറാന്‍ സ്ഥാനപതി മഹമൂദ് റസാ സജ്ജാദി മുന്നറിയിപ്പ് നല്‍കി.ലോകത്തിന്റെ ഏത് കോണിലുമുള്ള അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരേ ആക്രമണം നടത്താനുള്ള ശേഷി ഇറാനുണ്ട്. ആക്രമിക്കാനുള്ള തീരുമാനം തെറ്റായി പോയെന്ന് വാഷിങ്ടണു പിന്നീട് ചിന്തിക്കേണ്ടി വരും.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇസ്രായേല്‍ ഇറാന്‍ ആക്രമിക്കാനിടയുണ്ടെന്ന അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനെറ്റയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്ഥാനപതി. ഇറാനെതിരേ നടക്കുന്ന ഏത് സൈനികനീക്കവും പശ്ചിമേഷ്യയില്‍ ഒതുങ്ങി നില്‍ക്കില്ല. ലോകം മുഴുവന്‍ വ്യാപിക്കും.
ഇറാന്റെ ആണവപരീക്ഷണങ്ങള്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് അമേരിക്കയും സഖ്യകക്ഷിയായ ഇസ്രായേലും ആരോപിക്കുന്നത്. സമാധാന ആവശ്യങ്ങള്‍ക്കു മാത്രമേ ആണവ ഇന്ധനം ഉപയോഗിക്കുന്നുള്ളൂവെന്ന് ഇറാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല