1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2012

നൈജീരിയന്‍ തലസ്ഥാനം അബുജ ജയിലില്‍ ഇസ് ലാമിസ്റ്റ് തീവ്രവാദികള്‍ ആക്രമണം നടത്തി തടവുകാരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് സംഭവം. തലസ്ഥാന നഗരിയ്ക്കു സമീപം കൊട്ടന്‍ കരിഫിയിലെ ജയിലിനു നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കുകളിലെത്തിയ ഇരുപതോളം തോക്കുധാരികളാണ് ജയിലിനു നേരെ ആക്രമണം നടത്തിയത്.

ജയിലിലെ സുരക്ഷാ ഭടന്‍മാരെ വധിച്ച ശേഷമാണ് തടവുകാരെ രക്ഷപെടുത്തിയത്. ജയിലിന്റെ പ്രധാന കവാടം ബോംബാക്രമണത്തില്‍ തകര്‍ത്ത തോക്കുധാരികള്‍ 119 തടവുകാരെ രക്ഷപെടുത്തിയതായാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ബൊക്കോ ഹാറം തീവ്രവാദികള്‍ ഏറ്റെടുത്തു.

ജയിലില്‍ കഴിയുന്ന തങ്ങളുടെ ഏഴു പോരാളികളെ മോചിപ്പിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തിയതെന്ന് ബൊക്കോ ഹാറം അറിയിച്ചു. അതേസമയം, ജയിലില്‍ നിന്നു രക്ഷപെട്ട 25 പേരെ മണിക്കൂറുകള്‍ക്കകം പിടികൂടിയതായി ഔദ്യോഗികകേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇവിടെ ജയില്‍ ആക്രമണങ്ങള്‍ പതിവാണ്. സമാന സംഭവം 2011ലും 2010ലും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.