യൂറോസോണ്‍ രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഗ്രീക്ക് ഉത്തേജക രക്ഷാ പാക്കേജിന് അനുമതി നല്‍കി. 130 ബില്യന്‍ യൂറോയാണ് (13,000 കോടിയൂറോ/84,600 കോടി രൂപ)പാപ്പരത്തത്തില്‍ നിന്നു രക്ഷപെടാന്‍ ഗ്രീസിന് ആവശ്യമുള്ള ഉത്തേജക പാക്കേജില്‍ അനുവദിച്ചിരിയ്ക്കുന്നത്.
13 മണിയ്ക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ച ഒടുവില്‍ സമവായത്തിലൂടെ ലക്ഷ്യം കാണുകയായിരുന്നു.മാര്‍ച്ച് മധ്യത്തിനു മുന്‍പ് ഇതു ലഭിക്കുകയും വേണം. സര്‍ക്കാര്‍ കടം അതിനു ശേഷം നിയന്ത്രണാതീതമായി പെരുകുന്ന അവസ്ഥയുണ്ട്. രക്ഷാ പാക്കേജ് സാധ്യമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗ്രീക്ക് പ്രധാനമന്ത്രി ലൂക്കാസ് പാപഡെമോസ് കഴിഞ്ഞ ദിവസം ബ്രസല്‍സിലെത്തി മറ്റു നേതാക്കളുമായി കൂടിക്കണ്ടിരുന്നു.
പാക്കേജിന് ഐഎംഎഫിന്റെ സഹായം ഉറപ്പാക്കാന്‍ യുഎസും സമ്മര്‍ദം ചെലുത്തിയിരുന്നു. 100 ബില്യന്‍ യൂറോയുടെ കടം എഴുതിത്തള്ളുന്നത് അടക്കമുള്ളതാണ് പാക്കേജ്. സ്വകാര്യ മേഖലയില്‍നിന്നുള്ള വായ്പകളില്‍ 70 ശതമാനം ഇളവും നല്‍കും. എന്നാല്‍, ഇതിനു വേണ്ടി ഗ്രീക്ക് നടപ്പാക്കേണ്ട ബജറ്റ് നിയന്ത്രണങ്ങളുടെയും ചെലവുചുരുക്കല്‍ നടപടികളുടെയും കാര്യത്തില്‍ രാജ്യത്തു തന്നെ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല